Advertisment

നുണപ്രചാരണങ്ങൾ നടത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താനാണ് യുഡിഎഫും ബിജെപിയും ഒത്തുചേർന്നു പ്രവർത്തിച്ചത്; എൽഡിഎഫ് തിളക്കമാർന്ന വിജയം കൈവരിക്കുമെന്ന് കാനം രാജേന്ദ്രന്‍

New Update

publive-image

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി തിളക്കമാർന്ന വിജയം കൈവരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാ അപവാദ പ്രചാരണങ്ങളെയും അതിജീവിച്ചു സമ്മതിദാനം രേഖപ്പെടുത്തിയ കേരളത്തിലെ പ്രബുദ്ധതയാർന്ന ജനതയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നുണപ്രചാരണങ്ങൾ നടത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താനാണ് യുഡിഎഫും ബിജെപിയും ഒത്തുചേർന്നു പ്രവർത്തിച്ചതെന്നും ഈ പ്രചാരണങ്ങൾ വിലപ്പോയില്ലെന്നു തെരഞ്ഞെടുപ്പഫലം പുറത്തുവരുമ്പോൾ വ്യക്തമാകുമെന്നും കാനം പറഞ്ഞു.

Advertisment