Advertisment

തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറിയെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി കാനം ...സിപിഐക്ക് പാവപ്പെട്ട സഖാക്കള്‍ നല്‍കുന്ന വിവരമേയുള്ളൂ

New Update

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിയെ തള്ളി സിപിഐ. കേരളത്തില്‍ നടന്ന പൗരത്വ സമരങ്ങളില്‍ തീവ്രവാദ സ്വഭാവമുള്ളവര്‍ കടന്ന് കൂടിയിട്ടുണ്ടെന്ന അഭിപ്രായം പാര്‍ട്ടിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

Advertisment

publive-image

മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ വിവരം ലഭിച്ചിട്ടുണ്ടാകാം. സിപിഐക്ക് പാവപ്പെട്ട സഖാക്കള്‍ നല്‍കുന്ന വിവരമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അത് പറഞ്ഞവരോടും ആവര്‍ത്തിച്ചവരോടും തന്നെ ചോദിക്കണം. പാര്‍ട്ടി അത് പരിശോധിച്ചിട്ടില്ല.

തീവ്രവാദ സംഘടനകളുമായി സിപിഐക്ക് ബന്ധമില്ല. മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും തന്റെ പക്കല്‍ ഇന്‍റലിജന്‍സ് ഇല്ലെന്നും കാനം പറഞ്ഞു.

kanam response pinarayi statemen
Advertisment