Advertisment

വയനാട് ഉള്‍പ്പെടെ ഒരു സീറ്റിലും പൊതു സമ്മതരെ സ്ഥാനാര്‍ത്ഥിയാക്കില്ല ;പാര്‍ട്ടിയുടെ സീറ്റുകളില്‍ രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഉണ്ടാകുകയെന്ന് കാനം രാജേന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ ചില സീറ്റുകളില്‍ മല്‍സരിക്കാന്‍ പൊതു സമ്മതരെ തേടുന്നു എന്ന വാര്‍ത്ത പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിഷേധിച്ചു. വയനാട് ഉള്‍പ്പെടെ ഒരു സീറ്റിലും പൊതു സമ്മതരെ സ്ഥാനാര്‍ത്ഥിയാക്കില്ല. പാര്‍ട്ടിയുടെ സീറ്റുകളില്‍ രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഉണ്ടാകുകയെന്നും കാനം പറഞ്ഞു.

Advertisment

publive-image

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐക്ക് സംസ്ഥാനത്ത് നാലു സീറ്റുകളാണ് ഉള്ളത്. ഇതില്‍ വയനാട്ടില്‍ നഴ്‌സസ് അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ ഷായെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സിപിഐ പരിഗണിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കാനം രാജേന്ദ്രന്‍ ഇത് നിഷേധിച്ചു.

വയനാട്ടില്‍ അടക്കം പാര്‍ട്ടിയുടെ നാലു സീറ്റിലും പൊതു സ്വതന്ത്രര്‍ മല്‍സരിക്കില്ല. ജാസ്മിന്‍ ഷായെ മല്‍സരിപ്പിക്കുന്നത് പരിഗണിച്ചിട്ടില്ല. എല്ലാ സീറ്റിലും രാഷ്ട്രീയ സ്ഥാനാര്‍ത്ഥികളാണ് ഉണ്ടാകുക. മാര്‍ച്ച് ഏഴിന് സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവിടും. ബംഗാളിലെ കോണ്‍ഗ്രസ് സഹകരണം സംസ്ഥാനത്തെ മുന്നണിയുടെ സാധ്യതകളെ ബാധിക്കില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Advertisment