Advertisment

പ്രധാനമന്ത്രി ഭരണഘടനയെ വെല്ലുവിളിക്കുന്നുവെന്ന് കാനം രാജേന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കേരളത്തിലും ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനം കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രസ്താവിച്ചു.

Advertisment

publive-image

ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ അപലപിക്കുന്ന പ്രധാനമന്ത്രി ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുകയാണ്. സുപ്രിംകോടതി വിധി ഭരണഘടന ബെഞ്ചിന്റേതാണ്. ആ വിധിയെ ബിജെപിയുടെ ദേശീയ നേതൃത്വം സ്വാഗതം ചെയ്തതാണ്.

എന്നാല്‍, ആ വിധിക്കെതിരെയാണ് കേരളത്തിലെ ബിജെപിയുടെ സമരം. ശബരിമല വിഷയത്തില്‍ ബിജെപി ദേശീയ നേതൃത്വത്തിന് ഒപ്പമാണോ കേരള നേതാക്കള്‍ക്ക് ഒപ്പമാണോയെന്ന് നരേന്ദ്രമോഡി വ്യക്തമാക്കണമെന്നും കാനം രാജേന്ദ്രന്‍ പ്രസ്താവനയിലൂടെ ആആവശ്യപ്പെട്ടു.

Advertisment