Advertisment

പ്രതിരോധ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായിരുന്ന ആളുടെ ഭാര്യ, എല്ലാ സൗഭാഗ്യങ്ങളുമുണ്ടായിട്ടും പെറ്റമ്മയെ മകൻ നടതള്ളി, മകനെതിരേ ഒരു വാക്കുരിയാടാതെ അമ്മ. സംഭവം ഇങ്ങനെ ..

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബം. 21000 രൂപാ മാസ പെൻഷൻ, ബാങ്ക് ഡിപ്പോസിറ്റ്, സ്വന്തം ഫ്‌ളാറ്റ്.. ഇതൊക്കെയുണ്ടായിട്ടും 87 കാരിയായ വൃദ്ധമാതാവിനെ മകൻ ഒരു സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.

Advertisment

നോയിഡയിലെ സെക്ടർ 78 ലുള്ള നിംബസ് ഹൈറ്റ് സമുച്ചയത്തിൽ സ്വന്തം ഫ്ലാറ്റിൽ കഴിഞ്ഞിരുന്ന ഊർമ്മിള ഗാർഗിനാണ് ഈ ദുരനുനുഭവമുണ്ടായത്. ഊർമ്മിളയുടെ ഭർത്താവ് സത്യപ്രകാശ് ഗാർഗ് പ്രതിരോധമന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായിരുന്നു.

publive-image

രണ്ടു മക്കൾ. മകൻ ബിസ്സിനസുകാരനും മകൾ സ്‌കൂൾ അദ്ധ്യാപികയും. ഇരുവരുടെയും വിവാഹം കഴിഞ്ഞതോടെ ഫ്‌ളാറ്റ് മകന്റെ പേരിൽ എഴുതി നൽകുകയായിരുന്നു. അഞ്ചുവർഷം മുൻപാണ് ഭർത്താവ് മരിച്ചത്. അന്നുമുതൽ മകനും മരുമകളും ഊർമ്മിളയുമായി നല്ല സ്വരച്ചേർച്ചയിലല്ലായിരുന്നു.

ഇക്കഴിഞ്ഞ 21 ഡിസംബറിന് ചുമയും പനിയും കലശലായതിനെത്തുടർന്ന് മകൻ അവരെ നോയിഡയിലെ കൈലാഷ് ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയ്തശേഷം അവിടെനിന്നും തന്ത്രപൂർവ്വം കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതർ പലതവണ ഫോൺ വിളിച്ചിട്ടും ഫോണെടുക്കാനായാൾ കൂട്ടാക്കിയിരുന്നില്ല.

ഒരാഴ്ചയ്ക്കുശേഷം ആശുപത്രി അധികൃതർ പോലീസുമായി വീട്ടിലെത്തിയപ്പോൾ അമ്മയെ സ്വീകരിക്കാനും ഒപ്പം താമസിപ്പിക്കാനും തയ്യാറല്ലെന്നയാൾ തീർത്തുപറഞ്ഞു. 60 വയസുകഴിഞ്ഞ തനിക്കിനി അമ്മയെ സംരക്ഷിക്കാൻ കഴിയില്ലെന്നും മകളുമായി ബന്ധപ്പെടാനും അയാൾ അവരോട് പറഞ്ഞു.

പിന്നീട് വിവരമറിഞ്ഞു മകൾ വന്നാണ് ആശുപത്രി ബില്ലടച്ചതും അമ്മയെ ഒപ്പം കൂട്ടിക്കൊണ്ടുപോയതും. നോയിഡ സെക്ടർ 20 ലെ പോലീസ് സ്റ്റേഷനിൽ സഹോദരനെതിരെ അമ്മയുടെ പെൻഷൻ ബുക്കും, ചെക്ക് ബുക്കും ബലമായി പിടിച്ചുവാങ്ങിയതിനും അവരുടെ പേരിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങളും മൂന്നുലക്ഷം രൂപയുടെ ഡിപ്പോസിറ്റും തട്ടിയെടുത്തത്തിനും മകൾ കേസ് ഫയൽ ചെയ്യുകയുണ്ടായി. പക്ഷേ മകനെതിരായി ഒരക്ഷരം സംസാരിക്കാൻ ആ 'അമ്മ ഇപ്പോഴും തയ്യാറല്ല.

അതുകൊണ്ടുതന്നെ ഇത് കുടുംബപ്രശ്‍നം എന്ന കാരണംപറഞ്ഞു പോലീസ് വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ചിരിക്കുകയാണ്.

kanappurangal
Advertisment