Advertisment

രാജ്യദ്രോഹകുറ്റം ചുമത്തി കനയ്യകുമാറിനും ഖാലിദിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: ജെഎന്‍യു മുന്‍ വിദ്യാര്‍ഥിയൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറും, വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും രാജ്യദ്രോഹമുദ്രാവാക്യം വിളിച്ചതിന് തെളിവുണ്ടെന്ന് ദില്ലി പൊലീസ്. പട്യാല കോടതിയില്‍ സമര്‍പ്പിച്ച 1200 പേജുള്ള കുറ്റപത്രത്തിലാണ് ദില്ലി പൊലീസിന്റെ വാദം.

Advertisment

publive-image

2016 ഫെബ്രുവരിയില്‍ ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന അഫ്‌സല്‍ഗുരു അനുസ്മരണത്തെ - രാജ്യദ്രോഹപരിപാടിയെന്നാണ് കുറ്റപത്രത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

പരിപാടിയ്ക്കിടെ കനയ്യയും ഉമറും അനിര്‍ബനും കശ്മീരി വിദ്യാര്‍ഥികളായ മറ്റ് ഏഴ് പേരും രാജ്യദ്രോഹമുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതിന് തെളിവുണ്ടെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് പറയുന്നത്.

അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയതിന് മൂവരെയും അറസ്റ്റ് ചെയ്ത ദില്ലി പൊലീസിന്റെ നടപടി രാജ്യവ്യാപകപ്രതിഷേധത്തിനിടയാക്കിയിരുന്നു.

സിപിഐ നേതാക്കളായ ആനി രാജയുടെയും ഡി. രാജയുടെയും മകളായ അപരാജിത രാജയും ജമ്മു കശ്മീര്‍ സ്വദേശിയായ ഷെഹ്‌ല റാഷിദും പ്രതിപ്പട്ടികയിലുള്ള മറ്റ് 36 വിദ്യാര്‍ഥികളില്‍ പെടുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നേരിട്ട് തെളിവില്ല എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Advertisment