Advertisment

ജയലളിതയായി കങ്കണ; ‘തലൈവി’ എത്തുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

 

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന പുതിയ ചിത്രം വരുന്നു. ‘തലൈവി’ എന്നാണ് ചിത്രത്തിന്റെ പേര്. എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കങ്കണ റണൗത്ത് ആണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്.

ജയലളിതയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 24- നാണ് പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. തുടര്‍ന്ന് കഴിഞ്ഞ ദിവസം കങ്കണ റണൗത്ത് ചിത്രത്തില്‍ ജയലളിതയായെത്തുന്നു എന്ന കാര്യവും അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്കായ് പങ്കുവെച്ചു, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തലൈവി തീയറ്ററുകളിലെത്തും. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ഇതിനുമുമ്പും ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് സിനിമകള്‍ പ്രഖ്യാപിച്ചിരുന്നു. പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ദ് അയണ്‍ ലേഡിയാണ് ഒന്ന്. നിത്യ മേനോനാണ് ഈ ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്. നിര്‍മ്മാതാവായ ആദിത്യ ഭരദ്വാരാജും ജയലളിതയുടെ ജീവിതകഥ സിനിമയാക്കാന്‍ മുന്നോട്ടു വന്നിരുന്നു. തായ്: പുരട്ചി തലൈവി എന്നാണ് ഈ ചിത്രത്തിന്റെ പേര്.

https://twitter.com/gvprakash

Advertisment