Advertisment

മിഷേല്‍ ഓബാമയ്ക്കും ഓപ്ര വിന്‍ഫ്രിക്കുമൊപ്പം വേദി പങ്കിടാനൊരുങ്ങി കങ്കണ

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് ക്വീന്‍ കങ്കണ റാവത്ത് അമേരിക്കന്‍ മുന്‍ പ്രഥമവനിത മിഷേല്‍ ഓബാമയും, ടെലിവിഷന്‍ അവതാരകയായ ഓപ്ര വിന്‍ഫ്രിയുമായി വേദി പങ്കിടും. ഗാന്ധി ഗോസ് ഗ്ലോബല്‍ ഈവന്റിലാണ് മൂവരും ഒന്നിച്ചെത്തുന്നത്.

Advertisment

publive-image

മിഷേലും, ഓപ്ര വിന്‍ഫ്രിയുമായി വേദി പങ്കിടുന്നത് പ്രചോദനകരമാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് കങ്കണ പ്രതികരിച്ചു. നമ്മള്‍ സമൂഹത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും എന്ത് നല്‍കുന്നു എന്നതിലുമാണ് കാര്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഒരിക്കലും ആരുടെയും ആരാധിക അല്ല. എന്നാല്‍ ഒപ്രയെപ്പോലെയുള്ള മാതൃകാ സ്ത്രീകളെ ഞാന്‍ ബഹുമാനിക്കുന്നുവെന്നും കങ്കണ പറഞ്ഞു. സന്ദര്‍ഭവും സാഹചര്യവും അനുസരിച്ച് പരിപാടിയ്ക്കായുള്ള പ്രസംഗം തയ്യാറാക്കുമെന്നും കങ്കണ അറിയിച്ചു.

ന്യൂജെഴ്‌സിയില്‍ ആഗസ്റ്റ് മാസത്തിലാണ് പരിപാടി നടക്കുക. ഗാന്ധിജിയുടെ തത്വങ്ങള്‍ പ്രചരിപ്പിക്കുകയാണ് പരിപാടിയുടെ ഉദ്ദേശ്യം. സമാധാനവും, അക്രമരഹിതവുമായ അന്തരീക്ഷം ലോകത്ത് എങ്ങനെ സൃഷ്ടിക്കാമെന്ന് പ്രസംഗങ്ങളിലൂടെയും പരിപാടികളിലൂടെയും വിലയിരുത്തപ്പെടും. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കങ്കണ ചെറുപ്പം മുതലേ ഗാന്ധിജിയെ പിന്തുടരുന്ന വ്യക്തിയാണ്. അദ്ദേഹത്തില്‍ പുസ്തകങ്ങളും അവര്‍ വായിക്കാറുണ്

Advertisment