Advertisment

മഹാരാഷ്ട്ര സര്‍ക്കാര്‍ ‘സോണിയാ സേന’; നിങ്ങള്‍ അര്‍ണാബ് ഗോസാമിയുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തെ ആക്രമിച്ചു; അര്‍ണാബിന്റെ അറസ്റ്റില്‍ ‘രോഷ പ്രകടനവുമായി’ കങ്കണ

New Update

മുംബൈ : റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി അറസ്റ്റുമായി ബന്ധപ്പെട്ട് രോഷ പ്രകടനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു കങ്കണയുടെ പ്രതികരണം. നിങ്ങള്‍ അര്‍ണാബ് ഗോസാമിയുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തെ ആക്രമിച്ചു. ഇനിയും എത്ര വീടുകള്‍ നിങ്ങള്‍ നശിപ്പിക്കുമെന്നും എത്ര പേരെ നിശബ്ദരാക്കുമെന്നും കങ്കണ വീഡിയോയില്‍ ചോദിച്ചു.

Advertisment

publive-image

പപ്പുവിന് വേണ്ടി ജോലിയെടുക്കുന്നവരെ പപ്പു സേനയെന്നാണ് വിളിക്കുകയെന്നും അക്കാര്യത്തില്‍ രോഷംകൊണ്ടിട്ട് കാര്യമില്ലെന്നും കങ്കണ പറയുന്നു. മുംബൈ സര്‍ക്കാരും കങ്കണയും തമ്മിലുള്ള പോര് നേരത്തെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

‘എനിക്ക് മഹാരാഷ്ട്ര സര്‍ക്കാരിനോട് ചോദിക്കാനുള്ളത് ഇതാണ്. ഇന്ന് നിങ്ങള്‍ അര്‍ണാബ് ഗോസാമിയുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തെ ആക്രമിച്ചു. ഇനിയും എത്ര വീടുകള്‍ നിങ്ങള്‍ നശിപ്പിക്കും, എത്ര പേരെ നിങ്ങള്‍ നിശബ്ദരാക്കും

നിശബ്ദരാക്കിയവര്‍ ഇനിയും സംസാരിക്കുക തന്നെ ചെയ്യും. ഞങ്ങള്‍ക്ക് മുന്നെ എത്ര വീരന്‍മാരുടെ കഴുത്തറത്തവരാണ് നിങ്ങള്‍. എത്ര പേരുടെ അഭിപ്രായ സ്വാതന്ത്ര്യമാണ് നിങ്ങള്‍ എടുത്ത് കളഞ്ഞത് ഒരാളെ നിങ്ങള്‍ നിശബ്ദനാക്കുമ്പോള്‍ ഒരുപാട് ശബ്ദങ്ങള്‍ ഉയരും. എത്ര പേരെ നിങ്ങള്‍ നിശബ്ദരാക്കും

പപ്പു സേന എന്നും പെന്‍ഗ്വിന്‍ സേന, സോണിയാ സേന എന്നുമൊക്കെ വിളിക്കുമ്പോള്‍ നിങ്ങള്‍ക്ക് ദേഷ്യം വരുന്നുണ്ടോ ഇത്തരത്തിലാണ് നിങ്ങളുടെ പ്രവൃത്തികളെങ്കില്‍ നിങ്ങള്‍ സോണിയാ സേന തന്നെയാണ്.’ കങ്കണ വീഡിയോയില്‍ പറഞ്ഞു.

അതേസമയം കങ്കണ ചാനല്‍ ചര്‍ച്ചകളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ മാനനഷ്ടത്തിന് കേസ് നല്‍കിയിട്ടുണ്ട്. കൂടാതെ സമുദായ സ്പര്‍ധയ്ക്കിടയാക്കുന്ന തരത്തില്‍ സംസാരിച്ചതിനു കങ്കണയ്ക്കും സഹോദരി രംഗോലി ചന്ദലിനും 10, 11 തീയതികളില്‍ ഹാജരാകാന്‍ മുംബൈ പൊലീസും നോട്ടീസ് നല്‍കിയിട്ടുണ്ട്.

kankana ranavath
Advertisment