Advertisment

സുശാന്തിന് വേണ്ടി സംസാരിച്ചതിന് മരണം പിന്നാലെയെന്ന് കങ്കണയ്ക്ക് സംശയം; വീടിനു സമീപം വെടിയൊച്ച കേട്ടു? പൊലീസ് പട്രോളിംഗ് ശക്തമാക്കി

author-image
ഫിലിം ഡസ്ക്
New Update

മുംബൈ:  തന്റെ വീടിനു സമീപം വെടിയൊച്ച കേട്ടതായി വ്യക്തമാക്കി നടി കങ്കണ റണൗട്ട്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. മണാലിയിലെ വീടിനു സമീപമാണ് വെടിയൊച്ച കേട്ടതെന്ന് കങ്കണ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Advertisment

publive-image

കുടുംബത്തിനൊപ്പം മണാലിയിലാണ് കങ്കണ ഇപ്പോൾ താമസിക്കുന്നത്. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് താനടുത്തിടെ നടത്തിയ പ്രസ്താവനകളെ തുടർന്ന് ഭീഷണിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് കങ്കണ സംശയിക്കുന്നത്.

രാത്രി 11.30 ഓടെ പടക്കം പൊട്ടുന്ന പോലുള്ള ശബ്ദം കേട്ടു. ആദ്യം പടക്കമാണെന്നാണ് കരുതിയത്. വീണ്ടും ഒരിക്കൽ കൂടി ശബ്ദം കേട്ടു. അത് ഒരു വെടിവയ്പ്പ് പോലെ തോന്നിയതിനാൽ ഞാൻ അൽപ്പം പരിഭ്രാന്തയായി. ഉടൻ തന്നെ സെക്യൂരിറ്റിയെ വിളിച്ചു. വീണ്ടും കേൾക്കുകയാണെങ്കിൽ നോക്കാൻ പറഞ്ഞു- കങ്കണ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ഇതിടൊപ്പം ബുള്ളറ്റിന്റെ ശബ്ദവും കേട്ടതായി താരം വ്യക്തമാക്കുന്നു. എട്ട് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടു തവണയാണ് വെടിയൊച്ച കേട്ടതെന്നാണ് കങ്കണ പറയുന്നത്. തന്റെ മുറിയുടെ എതിർസൈഡാണ് ഇത് സംഭവിച്ചതെന്നും കങ്കണ പറയുന്നു. സുശാന്തിന്റെ മരണത്തെക്കുറിച്ച് സംസാരിച്ചതിന് തന്നെ ഭീഷണിപ്പെടുത്തുന്നതിനാണ് ഇത് ചെയ്തതെന്നാണ് കങ്കണ പറയുന്നത്.

kankana ranavath susanth singh rajputh
Advertisment