Advertisment

തങ്ങള്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണം; നടി കങ്കണ റണാവത്തും സഹോദരിയും ഹര്‍ജി നല്‍കി

New Update

publive-image

മുംബൈ: തങ്ങള്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണാവത്തും സഹോദരി രംഗോലി ചന്ദേലും ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നാണു രണ്ടുപേര്‍ക്കും എതിരായ കുറ്റം. ബോളിവുഡ് കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്‌നസ് ട്രെയിനറുമായ മുനാവ്വര്‍ അലി സയ്യിദ് നല്‍കിയ പരാതിയിലാണു കേസെടുത്തത്.

കേസിൽ ഇരുവർക്കുമെതിരേ മുംബെെ പോലീസ് മൂന്നാമതും നോട്ടീസ് അയച്ചിരുന്നു. ഇന്നും നാളെയും ബാന്ദ്ര പൊലീസിനു മുന്നില്‍ ഹാജരാകണമെന്നായിരുന്നു നിർദ്ദേശം. സഹോദരന്റെ വിവാഹത്തിന്റെ തിരക്കിലാണെന്നും നവംബര്‍ 15നു ശേഷം വരാമെന്നുമായിരുന്നും ഇരുവരും അറിയിച്ചത്.

Advertisment