Advertisment

ബോളിവുഡ് ഭീരുക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്...അവര്‍ കരുതുന്നത്, ഞങ്ങള്‍ കലാകാരന്‍മാരാണ്.... ഞങ്ങള്‍ക്ക് ഈ രാജ്യത്തെ കുറിച്ച്‌ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണെന്ന് കങ്കണ

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: പൗരത്വ ബില്ലില്‍ ആദ്യമായി പ്രതികരിച്ച്‌ ബോളിവുഡ് നടി കങ്കണ റനൗത്ത്. ബോളിവുഡ് ഭീരുക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് കങ്കണ പറഞ്ഞു. പൗരത്വ നിയമത്തില്‍ ബോളിവുഡ് താരങ്ങളുടെ മൗനത്തിലാണ് കങ്കണയുടെ പ്രതികരണം.

Advertisment

publive-image

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന കങ്കണ ബിജെപിയെ വിമര്‍ശിക്കാനും തയ്യാറായില്ല. നിത്യേന 20 തവണ കണ്ണാടി നോക്കുന്നത് മാത്രമാണ് ബോളിവുഡ് താരങ്ങള്‍ക്ക് അറിയാവുന്നതെന്നും കങ്കണ പറഞ്ഞു.

ബോളിവുഡിലെ താരങ്ങള്‍ കരുതുന്നത്, ഞങ്ങള്‍ കലാകാരന്‍മാരാണ്. ഞങ്ങള്‍ക്ക് ഈ രാജ്യത്തെ കുറിച്ച്‌ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ്. അവര്‍ സ്വന്തം സുഖസൗകര്യങ്ങളിലാണ് ജീവിക്കുന്നത്. രാജ്യത്തേക്കാള്‍ മുകളിലാണെന്ന് അവര്‍ കരുതുന്നു. ഈ സൂപ്പര്‍ താരങ്ങളെ ഉണ്ടാക്കിയത് ജനങ്ങളാണ്. അങ്ങനെയുള്ളവര്‍ സ്വന്തം പദവിക്ക് അനുസരിച്ച്‌ സംസാരിക്കണം. ജനങ്ങളോട് മറുപടി പറയാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും കങ്കണ പറഞ്ഞു.

KANGANA RESPONSE
Advertisment