Advertisment

വിവാഹിതകള്‍ക്കുപോലും സെക്‌സ് ശരിക്കറിയില്ലെന്ന് നടി കനി കുസൃതി. ചെറുപ്രായത്തില്‍ സെക്‌സ് എജ്യൂക്കേഷന്‍ കൊടുക്കണം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കുട്ടികള്‍ക്കെന്നല്ല വിവാഹിതകള്‍ക്കു പോലും സെക്‌സ് ശരിക്കറിയില്ലെന്നതാണ് കേരള സമൂഹത്തിന്‍റെ തകരാരെന്ന് നടി കനി കുസൃതി. സെക്‌സിനെക്കുറിച്ചുള്ള ശരിയായ ഇന്‍ഫോര്‍മേഷന്‍ കൃത്യമായി ലഭ്യമല്ലെന്നതാണ് നമ്മുടെ പ്രശ്‌നം.

മുതിര്‍ന്നവരോടു സെക്‌സിനെപ്പറ്റി ചോദിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കില്ല. അതുകൊണ്ടവര്‍ സംശയങ്ങള്‍ മനസ്സിലടക്കും. ''അരുത്'' എന്നു വിലക്കുന്നത് എന്തും ചെയ്യാന്‍ കുട്ടികള്‍ക്ക് സ്വാഭാവിക ജിജ്ഞാസയുണ്ടാകും.

publive-image

അതിനു പകരം ഇന്നതാണ് സെക്‌സ്, ഇന്നതു കൊണ്ടാണ് ഇങ്ങനെ വരുന്നത് എന്നു തുറന്നു പറയുക - നടി പറഞ്ഞു . മലയാളത്തിലാദ്യമായി പരിപൂര്‍ണനഗ്നയായി അഭിനയിച്ച നടിയാണ് കനി. കേരളത്തിലെ ആദ്യ കോ ഹാബിറ്റേഷന്‍ ദമ്പതികളായ മൈത്രേയന്റെയും ഡോ.ജയശ്രീയുടെയും മകളാണ് കനി.

മെമ്മറീസ് ഓഫ് എ മെഷീന്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ ഒരു പെണ്ണ് തന്റെ ആദ്യ ലൈംഗികാനുഭവം മുതല്‍ തുറന്നു പറയുന്ന വേഷത്തിലൂടെ യൂട്യൂബിനെ ആളിക്കത്തിച്ച നടിയാണ് കുസൃതി.

publive-image

സെക്‌സ് എജ്യൂക്കേഷനിവിടെ നടക്കുന്നുണ്ടോ? എനിക്ക് തീരെ ഉറപ്പില്ല. സ്‌കൂളില്‍ നടക്കേണ്ടതാണത്. കുട്ടികളോട് ചോദിച്ചാല്‍ അതിനുത്തരം കിട്ടും. ചെറുപ്രായത്തില്‍ സെക്‌സ് എജ്യൂക്കേഷന്‍ കൊടുക്കണം.

മെമ്മറീസ് ഓഫ് എ മെഷീന്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ ഒരു പെണ്ണ് തന്റെ ആദ്യ ലൈംഗികാനുഭവം മുതല്‍ തുറന്നു പറയുന്ന വേഷത്തിലൂടെ യൂട്യൂബിനെ ആളിക്കത്തിച്ച കുസൃതി. മലയാളത്തിലാദ്യമായി പരിപൂര്‍ണനഗ്നയായി അഭിനയിച്ച നടി.

കേരള കഫേയിലെ സേബയും ഒരു ഇന്ത്യന്‍ പ്രണയകഥയിലെ പോലീസ് കമ്മീഷണറും ഈശ്വരന്‍ സാക്ഷിയായി സീരിയലിലെ വക്കീല്‍ വേഷവുമൊക്കെ കനിയെ ശ്രദ്ധേയയാക്കി . പ്രശസ്ത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കനിയുടെ തുറന്നു പറച്ചില്‍.

malayala cinema
Advertisment