Advertisment

'മരിച്ചുവെന്ന് കണ്ടു അനിലേട്ടാ, ഞാന്‍ കരഞ്ഞ് ഉണര്‍ന്നു'; കനി കുസൃതി കണ്ട സ്വപ്നം

author-image
ഫിലിം ഡസ്ക്
New Update

അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ അദ്ദേഹവുമൊത്തുളള ഓര്‍മ്മകള്‍ പങ്കുവച്ച്‌ സിനിമാലോകത്ത് നിന്നും ധാരാളം പേര്‍ രംഗത്തെത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ഏവരെയും അമ്ബരപ്പിച്ച്‌ അനിലുമായുളള മെസഞ്ചര്‍ ചാറ്റാണ് നടി കനി കുസൃതി പങ്കുവച്ചിരിക്കുന്നത്.

Advertisment

publive-image

അനിലേട്ടന്‍ മരിക്കുന്നതായി താന്‍ സ്വപ്‌നം കണ്ടുവെന്ന് മെസേജിലൂടെ അറിയിക്കുകയാണ് കനി. ചേട്ടന്‍ ഓകെയല്ലേ ഞാന്‍ ഇന്നലെ സ്വപ്‌നം കണ്ടുവെന്നാണ് കനി പറയുന്നത്. മരിച്ചെന്നാണോ സ്വപ്‌നം കണ്ടത് എന്നായിരുന്നു അനിലിന്റെ ചോദ്യം. അതിനൊപ്പം താന്‍ ഓകെയാണെന്നും വ്യക്തമാക്കുന്നുണ്ട്. മരിച്ചെന്ന് കണ്ടെന്നും കരഞ്ഞ് എഴുന്നേറ്റെന്നുമാണ് കനി മറുപടിയായി കുറിക്കുന്നത്.

2018 ഫെബ്രുവരി 13ന് ഇരുവരും തമ്മില്‍ നടത്തിയ സംഭാഷണമാണ് ഇത്. അനില്‍ തന്നെയാണ് ഇതിന്റെ സ്ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 'മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ... പേടിക്കണ്ട നീ വന്നിട്ടേ ചാകൂ' എന്ന അടിക്കുറിപ്പിലാണ് അനില്‍ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. മരണവാര്‍ത്ത വന്നതിന് പിന്നാലെ കനിയും ചാറ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചിട്ടുണ്ട്.

kanikusrithi
Advertisment