Advertisment

ക​നി​മൊ​ഴി​യു​ടെ വീ​ട്ടി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് റെ​യ്ഡ് , ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല ;ത​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന റെ​യ്ഡ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ക​നി​മൊ​ഴി

New Update

ചെ​ന്നൈ: അ​ന്ത​രി​ച്ച മു​ൻ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം. ​ക​രു​ണാ​നി​ധി​യു​ടെ മ​ക​ളും തൂ​ത്തു​ക്കു​ടി​യി​ലെ ഡി​എം​കെ സ്ഥാ​നാ​ർ​ഥി​യു​മാ​യ ക​നി​മൊ​ഴി​യു​ടെ വീ​ട്ടി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡ് ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ തൂ​ത്തു​ക്കു​ടി​യി​ലെ വീ​ട്ടി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

Advertisment

publive-image

ത​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന റെ​യ്ഡ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ക​നി​മൊ​ഴി പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി ഭ​യ​ന്നാ​ണ് ബി​ജെ​പി റെ​യ്ഡു​ക​ൾ ന​ട​ത്തു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ക​നി​മൊ​ഴി പ​റ​ഞ്ഞു.

നേ​ര​ത്തേ, ക​നി​മൊ​ഴി​യു​ടെ വീ​ട്ടി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു റെ​യ്ഡ് ന​ട​ന്ന​ത്. റെ​യ്ഡി​നെ​തി​രേ ഡി​എം​കെ അ​ധ്യ​ക്ഷ​നും ക​നി​മൊ​ഴി​യു​ടെ സ​ഹോ​ദ​നു​മാ​യ എം.​കെ. സ്റ്റാ​ലി​നും രം​ഗ​ത്തെ​ത്തി. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മ​ര​ണ​മെ​ന്നാ​ണു റെ​യ്ഡി​നെ സ്റ്റാ​ലി​ൻ വി​ശേ​ഷി​പ്പി​ച്ച​ത്.

Advertisment