Advertisment

പച്ചക്കറി വണ്ടിയില്‍ കഞ്ചാവ് കടത്തല്‍; രണ്ടുപേര്‍ അറസ്റ്റില്‍

New Update

കൊല്ലം: എക്സൈസ് സ്ക്വാഡ് ഓണം സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി പോളയത്തോട് കൊട്ടിയം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 5 കിലോ കഞ്ചാവ് പിടികൂടി. പോളയത്തോട് ഏറെതഴുകത്ത് വീട്ടില്‍ വിഷ്ണു, കൊല്ലം മാടന്നട വലിയവീട്ടില്‍ കിഴകത്തില്‍ ഉമേഷ് എന്നിവരെ അറസ്റ്റ് ചെയ്തു.തമിഴ്നാട്ടില്‍ നിന്ന് പലചരക്ക് സാധനങ്ങള്‍ കൊണ്ടുവരുന്ന ലോറിയിലായിരുന്നു കഞ്ചാവ് കടത്ത്.

Advertisment

publive-image

കൊല്ലം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഐ. നൗഷാദിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പോളയത്തോട് റയില്‍വേ ഗേറ്റിനടുത്ത് നടത്തിയ പരിശോധനയില്‍ 2 കിലോഗ്രാം കഞ്ചാവുമായി വിഷ്ണുവിനെ അറസ്റ്റ് ചെയ്തു.

വിഷ്ണുവിന് കഞ്ചാവു കൈമാറിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഉമേഷിന്റെ അറസ്റ്റ്.

എക്സൈസ് സ്ക്വാഡ് മാടന്‍നട ഭാഗത്ത് ഉമേഷിന്റെ വാഹനം പരിശോധനക്കായി കൈ കാണിച്ചെങ്കിലും നിറുത്താതെ കൊട്ടിയം ഭാഗത്തേയ്ക്ക് വെട്ടിച്ച്‌ കടന്നു. കൊട്ടിയം വഞ്ചിമുക്കിന് സമീപം കാര്‍ ഉപേക്ഷിച്ച്‌ രക്ഷപെടാന്‍ ശ്രമിച്ച ഉമേഷിനെ സ്ക്വാഡ് സംഘം പിടികൂടി.

തുടര്‍ന്നുള്ള പരിശോധയില്‍ കാറിന്റെ ഡ്രൈവര്‍ സീറ്റിന് അടിയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 3 കിലോ കഞ്ചാവും, കഞ്ചാവ്‌ വിറ്റ് ലഭിച്ച 15000 രൂപയും കണ്ടെടുത്തു.

kanjav case
Advertisment