മുല്ലപ്പൂവിനുള്ളില്‍ കഞ്ചാവ് കടത്ത്: ആലപ്പുഴ തുറവൂര്‍ സ്വദേശിനി പാലക്കാട് പിടിയില്‍

ന്യൂസ് ബ്യൂറോ, പാലക്കാട്
Tuesday, February 12, 2019

പാലക്കാട്: മുല്ലപ്പൂക്കെട്ടിനൊപ്പം ഒരു ലക്ഷം രൂപയുടെ കഞ്ചാവ് ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. ആലപ്പുഴ തുറവുര്‍ ആഞ്ഞിലയ്ക്കല്‍ പള്ളിക്കലില്‍ പ്രീത(29)യെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്‌.

രാത്രി വാളയാര്‍ ടോള്‍പ്ലാസയില്‍ പാലക്കാട് എക്സൈസ് സ്പെഷല്‍ സ്ക്വാഡിന്റെ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കോയമ്ബത്തൂര്‍ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ സംഘങ്ങളുടെ ഇടനിലക്കാരിയാണ് പ്രീതയെന്നും സമാനമായി ഇവര്‍ നേരത്തെയും കഞ്ചാവു കടത്തിയിട്ടുണ്ടെന്നുമാണ് സൂചന.

ഷോള്‍ഡര്‍ ബാഗില്‍ പ്രത്യേക അറ ഉണ്ടാക്കി കഞ്ചാവു സൂക്ഷിച്ച ശേഷം മണം പുറത്തു വരാതിരിക്കാന്‍ മുല്ലപ്പൂവു നിറച്ചാണു കടത്തിയിരുന്നത്.

×