Advertisment

പോലീസിന് നേരെ കഞ്ചാവ് കേസ് പ്രതികളുടെ കുരുമുളക് സ്‌പ്രേ പ്രയോഗം; ആക്രമണത്തില്‍ താഴെവീണ സിവില്‍ പോലീസ് ഓഫീസര്‍ക്ക് പരിക്കേറ്റു

New Update

കായംകുളം: കഞ്ചാവ് പിടികൂടാനെത്തിയ പോലീസ് സംഘത്തിനുനേരെ രണ്ടാംതവണയും പ്രതികളുടെ കുരുമുളക് സ്‌പ്രേ പ്രയോഗം. ശനിയാഴ്ച വൈകീട്ട് കുരുമുളക് സ്‌പ്രേയടിച്ച്‌ ആക്രമണം നടത്തിയ ശേഷം പോലീസിനെ പിടിച്ചുതള്ളിയിട്ട് പ്രതികള്‍ ഓടുകയായിരുന്നു.

Advertisment

publive-image

താഴെവീണ് സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് ഷാഫിക്ക് തോളെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിലെ എസ്.ഐ.അടക്കം നാലംഗ പോലീസ് സംഘത്തിന് നേരേയായിരുന്നു പ്രതികള്‍ ആക്രമണം നടത്തിയത് .

അതെ സമയം സമാന രീതിയില്‍ ആറുമാസം മുന്‍പ് താലൂക്ക് ആശുപത്രി വളപ്പില്‍ വെച്ചാണ് പോലീസിനുനേരെ കുരുമുളക് സ്‌പ്രേയടിച്ചത്. വെട്ടുകേസിലെ പ്രതിയെ പിടികൂടാനെത്തിയപ്പോഴായിരുന്നു ആക്രമണം.

kanjavucase peper spry
Advertisment