Advertisment

കാഞ്ഞിരാല അബൂബക്കർ നിര്യാതനായി

New Update

എടവണ്ണ: മലപ്പുറം, എടവണ്ണ, ഒതായി കിഴക്കേതലയിലെ പരേതനായ കെ. അഹമ്മദ് കുട്ടി ഹാജി യുടെ മകൻ കാഞ്ഞിരാല അബൂബക്കർ (69) വെള്ളിയാഴ്ച സ്വദേശത്ത് നിര്യാതനായി. ഒതായിലെ സാമൂഹ്യ സാംസ്കാരിക മത, രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിദ്ധ്യവും ഏറനാട് നിയോജക മണ്ഡ ലം മുസ്ലിം ലീഗ് ട്രഷററുമായിരുന്നു. ഖബറടക്കം ശനിയാഴ്ച  രാവിലെ 9 ന് ഒതായി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Advertisment

publive-image

ഭാര്യ:  മൂർക്കൻ ഖദീജ (മമ്പാട്).  മക്കൾ: മനോജ് ബാബു (റിയാദ്).  ഡോ.മുഷ്താഖ് അഹമ്മദ് (ഫ്രൊഫ സർ ഗവ.കോളേജ് തിരുവനന്തപുരം), മുഹമ്മദ് ആസിഫ് (പൊന്നറ ജ്വല്ലറി എടവണ്ണ), അഹമ്മദ് നുബൈൽ (സർവ്വീസ് സഹകരണ ബാങ്ക് പത്തപ്പിരിയം), അഹമ്മദ് നിഷാദ് (ഇരിവേറ്റി ഹയർ സെക്കൻഡറി സ്കൂൾ).  മരുമക്കൾ: ഷാനിമോൾ, ഫ്രാൻസില ഷാർജ (ഇരുവരും നിലമ്പൂർ), നസലു (കടുങ്ങല്ലൂർ), ലീന (ചുങ്കത്തറ), ഷഹല (വെള്ളച്ചാൽ).   സഹോദരങ്ങൾ: കുഞ്ഞഹമ്മദ്ക്കു ട്ടി, ഉസ്സൻക്കുട്ടി, ബഷീർ (റേഷൻ കട ഒതായി), ഹലീമക്കുട്ടി (അരീക്കോട്),  പരേതനായ ഉണ്ണി മമ്മദ് കുട്ടി (കിഴക്കേ ചാത്തല്ലൂർ).

ഏതാനും ദിവസങ്ങളായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.   എടവ ണ്ണ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും, ജീവനക്കാരനുമായിരുന്നു. ഒതായി മഹല്ല് സെക്ര ട്ടറി, മഞ്ചേരി പി.സി.സി ഡ യറക്ടർ ബോഡ് അംഗം, മുൻ എടവണ്ണ ഗ്രാമ പഞ്ചായ ത്ത് സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

ഏറനാട് മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ, ഒതായി മഹല്ല് സെക്രട്ടറിയുമായ കാഞ്ഞിരാല അബൂബ ക്കർ മരിച്ചതിൽ ജിദ് ഏറനാട് മണ്ഡലം കെ എം സി സിയുഉം ജിദ്ദ എടവണ്ണ പഞ്ചയാത്ത് കെ എം സി സി യും അനുശോചനം രേഖപ്പെടുത്തി. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളോട് അമിതമായ ആത്മാർത്ഥത പുലർത്തി തൻ്റെ പുരുഷായുസ്സു മുഴുവൻ പൊതുസേവനത്തിനായി മാറ്റി വെച്ച് ജനഹൃദയങ്ങ ളിൽ ഇടം നേടിയ വ്യക്തിത്വം കൂടിയായിരുന്നു കുഞ്ഞിരാല അബൂബക്കർ സാഹി ബ് എന്ന് സംഘട ന നേതാക്കൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisment