Advertisment

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

author-image
സുനില്‍ പാലാ
New Update

Image result for accident

കാഞ്ഞിരപ്പള്ളി : എരുമേലി റോഡിൽ കൂവപ്പള്ളി മലബാർ കവല ഭാഗത്ത് അമിതവേഗത്തിൽ എത്തിയ കെ എസ് ആർ ടി സി ബസ് ഓട്ടോയിൽ ഇടിച്ചു മൂന്നുപേർക്ക് പരിക്ക്. സ്വകാര്യ ബസ്സിനെ മറികടന്നു അമിതവേഗത്തിൽ എത്തിയ ബസ് ഓട്ടോയിൽ ഇടിക്കുകയായിരുന്നൂവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു . പൂതക്കുഴി പുല്ലാട്ട് ഷെഹാസ് ഓടിച്ചിരുന്ന ഓട്ടോയാണ് അപകടത്തിൽ പെട്ടത് .

ഓട്ടോയിൽ ഷെഹാസിനെ കൂടാതെ ഓട്ടോയുടെ ഉടമസ്ഥനായ അബ്ബാസും ഭാര്യയും ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷെഹാസ് ഓട്ടോയിൽ നിന്നും തെറിച്ചു പോയി. തലയ്ക്കു പരിക്കേറ്റ ഷെഹാസ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർക്ക് ചെറിയ പരിക്കുകളേയുള്ളൂ. അപകടത്തെ തുടർന്ന് ബസ്സിന്റെ ഡ്രൈവർ ഓടി രക്ഷപെട്ടു

Advertisment