Advertisment

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനായി നിയമിതനായ മാര്‍ ജോസ് പുളിക്കലിന്‍റെ സ്ഥാനാരോഹണവും മാര്‍ മാത്യു അറക്കലിന് രൂപതാ ആദരവും ഫെബ്രുവരി 3 ന്

New Update

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനായി നിയമിതനായ മാര്‍ ജോസ് പുളിക്കലിന്‍റെ സ്ഥാനാരോഹണവും ബിഷപ്പ് മാര്‍ മാത്യു അറക്കലിന് രൂപതാ കുടുംബത്തിന്‍റെ ആദരവും ഫെബ്രുവരി 3 തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയില്‍ നടക്കും.

Advertisment

publive-image

മാര്‍ മാത്യു അറക്കലിന് പൊതു സമൂഹം നല്‍കുന്ന ജനകീയ ആദരവ് മാര്‍ച്ച് 1 ഞാറാഴ്ച വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ വിവിധ സാമൂഹ്യ മത രാഷ്ട്രീയ സാംസ്കാരിക മേഖലയിലുള്ളവരുടെയും സുഹൃത്തുക്കളുടെയും അദ്യുദയാകാംക്ഷികളുടെയും പങ്കാളിത്തത്തോടെ കാഞ്ഞിരപ്പള്ളയില്‍ നടക്കും.

ഫെബ്രുവരി 3ന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലില്‍ രാവിലെ 10.30 ന് ആരംഭിക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും.

ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സഹകാര്‍മികനായിരിക്കും. കെ.സി.ബി.സി വൈസ് പ്രസിഡന്‍റ് ബിഷപ്പ് മോസ്റ്റ് റവ. ഡോ വര്‍ഗീസ് ചക്കാലക്കല്‍ സന്ദേശം നല്‍കും. രൂപതാ സ്ഥാനത്തു നിന്നും വിരമിക്കുന്ന മാര്‍ മാത്യു അറക്കലിന് രൂപതാ കുടുംബത്തിന്‍റെ ആദരവ് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലിഹാളില്‍ ഉച്ചക്കഴിഞ്ഞ് 2.30ന് ആരംഭിക്കും.

സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മോറന്‍ മോര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാബ ഉദ്ഘാടനം ചെയ്യും. പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തും. രൂപതയുടെയും സഭയുടെയും വിവിധ തലങ്ങളിലുള്ളവര്‍ ആശംസകള്‍ നേരും. സ്ഥാനാരോഹണ ആദരവ് ചടങ്ങുകള്‍ക്കായി വിപുലമായ വിവിധ കമ്മിറ്റികള്‍ ഇതിനോടകം രൂപീകരിക്കപ്പെട്ടിട്ടുണ്ട്.

kanjirapally
Advertisment