Advertisment

കാഞ്ഞിരപ്പുഴയിൽ ബിവറേജസ് ഔട് ലെറ്റിലെ കളക്ഷൻ തുകയായ മുപ്പത്തൊന്നേകാൽ ലക്ഷം രൂപയുമായി മുങ്ങി, ബിവറേജസ് ജീവനക്കാരൻ അറസ്റ്റിൽ

New Update

പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പണവുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരൻ അറസ്റ്റിൽ. ആലത്തൂർ സ്വദേശി ഗിരീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തൊന്നേകാൽ ലക്ഷം രൂപയുമായാണ് ഇയാൾ മുങ്ങിയിരുന്നത്. പ്രതിയിൽ നിന്നും 29.5 ലക്ഷം രൂപയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

Advertisment

publive-image

പാലക്കാട് കാഞ്ഞിരപ്പുഴയിൽ ബിവറേജസ് ഔട് ലെറ്റിലെ കളക്ഷൻ തുകയുമായാണ് ജീവനക്കാരനായ ഗിരീഷ് മുങ്ങിയത്. ഒക്ടോബർ 21 മുതൽ 24 വരെയുള്ള നാലു ദിവസത്തെ കളക്ഷൻ തുകയായ 31, 25, 240 രൂപയുമായാണ് ഇയാൾ കടന്നുകളഞ്ഞത്.

കഴിഞ്ഞ നാലു ദിവസവും ബാങ്ക് അവധിയായതിനാൽ പണം അടക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പണം ചിറക്കൽപ്പടിയിലെ എസ്ബിഐ ശാഖയിൽ അടക്കാനായി ഷോപ്പ് മാനേജർ കൊടുത്തു വിട്ടപ്പോഴാണ് ഗിരീഷ് പണവുമായി മുങ്ങിയത്.

arrest report
Advertisment