Advertisment

മുന്‍നിര താരങ്ങളില്‍ നിന്നും ഉണ്ടായത് കയ്‌പേറിയ അനുഭവങ്ങള്‍ - തുറന്നടിച്ച്‌ കങ്കണ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സിനിമയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന താരങ്ങളില്‍ നിന്നും 90 ശതമാനവും തനിക്ക് കയ്‌പേറിയ അനുഭവങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് നടി കങ്കണ .

സിനിമയില്‍ ഒരു ജീവിയെപ്പോലും വിശ്വസിക്കാന്‍ പറ്റില്ല. ഏവര്‍ക്കും കപടമായ മുഖങ്ങള്‍.

സുനാമിക്കു മധ്യേ വള്ളം തുഴയുന്നതുപോലെ എന്തും ഉത്കണ്ഠയോടെ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ് സിനിമയിലെന്ന് കങ്കണ പറഞ്ഞു . പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി .

ഷാരൂഖ് ഖാനോടൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചതിനു കാരണം ഞാന്‍ എന്റേതായ ഒരു ഇമേജ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനാലാണെന്നായിരുന്നു നടിയുടെ പ്രതികരണം. ആല്‍മരത്തിന്റെ ചുവട്ടില്‍ ചെടികള്‍ വളരില്ല. പക്ഷേ ഞാന്‍ വളരാന്‍ ആഗ്രഹിക്കുന്നു - കങ്കണ പറഞ്ഞു .

kankana indian cinema
Advertisment