Advertisment

ബോളിവുഡ് സിനിമ മേഖലയെ രക്ഷിക്കാന്‍ ഞാന്‍ മാത്രമെ ഉള്ളു; ബോളിവുഡില്‍ നിന്ന് എന്നെ പുറത്താക്കാന്‍ കഴിയുന്നതെല്ലാം ചെയ്തു., അവര്‍ കൂട്ടത്തോടെ എന്നെ ആക്രമിച്ചു; ഇന്ന് ബോളിവുഡിന്റെ കരന്‍ ജോഹറും, ആദിത്യ ചോപ്രയും ഒളിച്ചിരിക്കുകയാണ്; പക്ഷെ ഞാന്‍ ​100 കോടി ബജറ്റ് ചിത്രവുമായി ബോളിവുഡിന്റെ രക്ഷകരായിക്കുകയാണ്; കങ്കണ

author-image
ഫിലിം ഡസ്ക്
Updated On
New Update

ബോളിവുഡ് സിനിമ മേഖലയെ രക്ഷിക്കാന്‍ താന്‍ മാത്രമെ ഉള്ളു എന്ന് കങ്കണ റണാവത്ത്. കൊവിഡ് വ്യാപനം മൂലം വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രങ്ങളുടെയെല്ലാം റിലീസ് മാറ്റി വെച്ചിരിക്കുകയാണ്. എന്നാല്‍ കങ്കണയുടെ തലൈവി എന്ന പാന്‍ ഇന്ത്യന്‍ ചിത്രം തീരുമാനിച്ചത് അനുസരിച്ച് ഏപ്രില്‍ 23ന് തന്നെയാണ് റിലീസ് ചെയ്യുന്നത്. ഇതേ തുടര്‍ന്നാണ് ബോളിവുഡിനെ രക്ഷിക്കാന്‍ ഇപ്പോള്‍ താന്‍ മാത്രമെ ഉള്ളു എന്ന പ്രസ്താവനയുമായി കങ്കണ രംഗത്തെത്തിയിരിക്കുന്നത്.

Advertisment

publive-image

തന്റെ ട്വിറ്ററില്‍ തലൈവി ചിത്രത്തിലെ പാട്ടിന്റെ റിലീസുമായി ബന്ധപ്പെട്ട പോസ്റ്റിലാണ് കങ്കണ ഇക്കാര്യം പരാമര്‍ശിച്ചത്. ട്വീറ്റില്‍ ബോളിവുഡിലെ രണ്ട് വലിയ നിര്‍മ്മാതാക്കളായ ആദിത്യ ചോപ്ര, കരന്‍ ജോഹര്‍ എന്നിവരെയും പരാമര്‍ശിച്ചിട്ടുണ്ട്. അവര്‍ പ്രതിസന്ധി ഘട്ടത്തില്‍ ഒളിച്ചിരിക്കുകയാണെന്നാണ് കങ്കണ പറയുന്നത്.

‘ബോളിവുഡില്‍ നിന്ന് എന്നെ പുറത്താക്കാന്‍ അവര്‍ കഴിയുന്നതെല്ലാം ചെയ്തു. അവര്‍ കൂട്ടത്തോടെ എന്നെ ആക്രമിച്ചു. ഇന്ന് ബോളിവുഡിന്റെ കരന്‍ ജോഹറും, ആദിത്യ ചോപ്രയും സൂപ്പര്‍ താരങ്ങളുമെല്ലാം ഒളിച്ചിരിക്കുകയാണ്. പക്ഷെ കങ്കണ റണാവത്തും ടീമും 100 കോടി ബജറ്റ് ചിത്രവുമായി ബോളിവുഡിന്റെ രക്ഷകരായി എത്തിയിരിക്കുകയാണ്.’

കങ്കണയുടെ 34 പിറന്നാള്‍ ദിനത്തിലായിരുന്നു തലൈവിയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ മുന്‍ തമിഴ് നാട് മുഖ്യമന്ത്രിയായ ജയലളിതയായാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളില്‍ ഇറങ്ങിയ ട്രെയ്‌ലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ഭാഗ്യശ്രീയും തലൈവിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

kankana ranavath
Advertisment