Advertisment

രോഗമുക്തിയുടെ സമയമാണ് ഏറ്റവും പ്രധാനം, വൈറസ് ആ സമയത്താണ് ശരീരത്തെ തളര്‍ത്തുന്നത്; ഒടുവില്‍ കൊവിഡ് വെറും ജലദോഷപ്പനിയെന്ന അഭിപ്രായം സ്വന്തം അനുഭവത്തിലൂടെ മാറ്റി കങ്കണയും !

author-image
ഫിലിം ഡസ്ക്
New Update

കൊറോണ വൈറസ് വെറും ജലദോഷ പനിയാണെന്നായിരുന്നു ബോളിവുഡ് നടി കങ്കണയുടെ വാദം. എന്നാല്‍ താന്‍ വിചാരിച്ച പോലെ വൈറസ് അത്ര നിസാരക്കാരനല്ലെന്ന് പറയുകയാണ് താരം .

Advertisment

publive-image

കൊവിഡ് ഒരു ജലദോഷപനിയായാണ് അനുഭവപ്പെട്ടതെങ്കിലും രോഗമുക്തിയുടെ സമയം ഇതുവരെ അനുഭവിക്കാത്ത പലതും അനുഭവിക്കേണ്ടി വന്നു. സാധാരണ ഒരു രോഗം വന്ന് ഭേദമാകാന്‍ തുടങ്ങിയാല്‍ പിന്നെ രോഗമുക്തി എളുപ്പം സംഭവിക്കും.

എന്നാല്‍ കൊവിഡിന്റെ കാര്യത്തില്‍ രോഗം ഭേദമായിത്തുടങ്ങിയെന്ന് നമ്മുടെ ശരീരത്തെ വൈറസ് വിശ്വസിപ്പിക്കും. പിന്നീട് പൂര്‍ണ്ണായും നമ്മെ തളര്‍ത്തിക്കളയുമെന്നാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.

‘ഞാന്‍ ഇന്ന് എന്റെ രോഗമുക്തിയെ കുറിച്ചുള്ള അനുഭവമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കൊറോണ എന്ന് പറഞ്ഞാല്‍ വെറുമൊരു ജലദോഷ പനിയാണ്. അങ്ങനെയായിരുന്നു എന്റെ അനുഭവം. പക്ഷെ രോഗമുക്തിയുടെ സമയത്ത് എന്നെ അത്ഭുതപ്പെടുത്തുന്ന ചില കാര്യങ്ങള്‍ ഉണ്ടായി. ഇതിന് മുമ്പ് അങ്ങനെ സംഭവിച്ചിട്ടില്ല.

നമുക്ക് അറിയാം ചെറുപ്പം മുതലെ നമുക്ക് എന്തെങ്കിലും രോഗം വന്ന് ഭേദമാകാന്‍ തുടങ്ങിയാല്‍ പിന്നെ രോഗമുക്തി എളുപ്പം സംഭവിക്കും. എന്നാല്‍ കൊറോണയുടെ കാര്യത്തില്‍ അങ്ങനെയല്ല. രോഗം ഭേദമായിത്തുടങ്ങിയെന്ന് നമ്മുടെ ശരീരത്തെ വൈറസ് വിശ്വസിപ്പിക്കും. എന്നാല്‍ നമ്മള്‍ എന്തെങ്കിലും ചെയ്ത് തുടങ്ങിയാല്‍ വീണ്ടും രണ്ട് ദിവസത്തിന് പൂര്‍ണ്ണമായും ക്ഷീണിതയാവും. പഴയ അവസ്ഥയിലേക്ക് പോകും. എനിക്ക് വീണ്ടും ജലദോഷവും, തോണ്ട വേദിനയും എല്ലാം അനുഭവപ്പെട്ടിരുന്നു. ഇത് രണ്ട് മൂന്ന് തവണ സംഭവിച്ചു.

കൂടാതെ കൊറോണ കാരണം വരുന്ന മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങള്‍ ഈ വൈറസ് മറക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ടാണ് ആദ്യം രോഗം ഭേദമായാലും ചിലര്‍ ശരീരത്തിലെ ആന്തരിയ അവയവങ്ങള്‍ക്ക് പ്രശ്‌നം സംഭവിച്ച് മരണപ്പെടുന്നത്. അതിനാല്‍ രോഗമുക്തിയുടെ സമയമാണ് ഏറ്റവും പ്രധാനം. വൈറസ് ആ സമയത്താണ് ശരീരത്തെ തളര്‍ത്തുന്നത്.’

kankana ranavath
Advertisment