Advertisment

താന്‍ മോദിയുടെ കടുത്ത ആരാധികയെന്നു നടി കങ്കണ റണാവത്ത്. ചായക്കടക്കാരനായിരുന്ന ഒരു പ്രധാനമന്ത്രി ജനാധിപത്യത്തിന്റെ വിജയമാണ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച ചര്‍ച്ചയിലാണ് കങ്കണ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

'മോദിയുടെ വിജയം ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വിജയമാണ്. ഒരു ചെറുപ്പക്കാരി എന്ന നിലയില്‍ ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ നമുക്ക് കൃത്യമായ മാതൃകാവ്യക്തിത്വങ്ങള്‍ വേണം.

publive-image

അതായത് സാധാരണ മനുഷ്യര്‍ നേടുന്ന വിജയങ്ങളാണ് എന്നെപ്പോലുള്ള സാധാരണ വ്യക്തിത്വങ്ങള്‍ക്ക് പ്രചോദനമാകുന്നത്. ചായക്കടക്കാരനായിരുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്ക് മുന്നിലുള്ളത്.

ഇത് മോദിയുടെ വിജയമല്ല ജനാധിപത്യത്തിന്റെ വിജയമാണ് എന്ന് പറയാനാണ് കൂടുതല്‍ ഇഷ്ടം.

modi indian cinema
Advertisment