Advertisment

‘ദൃശ്യം 2’ കന്നട റീമേക്കും ഒരുങ്ങുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെരുങ്ങിയ ദൃശ്യം. ഏഴ് വര്‍ഷത്തിന് ശേഷം ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഹിറ്റുകളുടെ പട്ടികയില്‍ ഇടംനേടി. മലയാളത്തില്‍ ഹിറ്റായതോടെ ചിത്രം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. ഇപ്പോഴിതാ ചിത്രത്തിന്റെ കന്നട റീമേക്ക് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ദൃശ്യ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മീന അവതരിപ്പിച്ച കഥാപാത്രമായെത്തുന്നത് നവ്യ നായരാണ്. ആശാ ശരത്തും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കന്നട താരം രവിചന്ദ്രനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിലും ഇവര്‍ തന്നെയായിരുന്നു താരങ്ങള്‍. ഇളയരാജയായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. ഈ ചിത്രം കന്നഡയിലും വന്‍ ഹിറ്റായി.

Advertisment