Advertisment

കണ്ണമംഗലം "മാസ്" റിലീഫ് സെൽ രണ്ടാമത് സാമൂഹ്യ മംഗല്യം

New Update

publive-image

Advertisment

വേങ്ങര: പാവപെട്ട പെൺകുട്ടികൾക്ക് മംഗല്യ സൗഭാഗ്യം ഒരുക്കി കണ്ണമംഗലം മുഹമ്മദ് അബ്ദുറഹിമാൻ സാഹീബ് (മാസ്) റിലീഫ് സെൽ  രണ്ടാമത് സാമൂഹ്യ മംഗല്യം. അൽ ജസീറ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങ് കെ. പി സി സി ജനറൽ സെക്രട്ടറി അഡ്വക്കെറ്റ് വി എസ് ജോയ് ഉത്ഘാടനം ചെയ്തു. ജീവിതം കൊണ്ട് ജനസേവനം ഏഴുതിവെച്ച മുഹമ്മദ് അബ്ദുറഹിമാൻ സാഹീബിന്റെ നാമോദയം അതിന്റെ ഗാംഭീര്യത്തോടെ ഉയർത്തിപ്പിടിക്കുന്ന മഹനീയമായ പ്രവർത്തിയാണ് ഇതെന്നു അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും വിവാഹം സ്വപ്നമായി കഴിഞ്ഞിരുന്ന നിർദ്ധനാരായ കുടുംബങ്ങളിലെ പെൺ കുട്ടികളെ കണ്ടെത്തിയാണ് മാസ് ഈ സാമൂഹ്യ മംഗല്യം സംഘടിപ്പിച്ചത്.കോവിഡ് പ്രോട്ടോകോൾ നില നിൽക്കുന്നതിനാൽ ഓരോ കുടുംബങ്ങൾക്ക് ആഭരണങ്ങളും പുടവയും നൽകിയാണ് ഈ പ്രാവശ്യം മാസ് റിലീഫ് സെല്ലിന്റെ വിവാഹ സഹായം എത്തിക്കുന്നത്. മാസിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു കഴിഞ്ഞ വർഷവും ഇതേ വേദിയിൽ വെച്ച് വിപുലമായ രീതിയിൽ പത്തു പെൺകുട്ടികളുടെ വിവാഹം ചടങ്ങു സംഘടിപ്പിച്ചിരുന്നു

മാസ് വൈസ് ചെയർമാൻ വി. പി. കുഞ്ഞി മുഹമ്മദ്‌ ഹാജി അധ്യക്ഷനായിരുന്നു. ചടങ്ങിൽ കെ. പി. സി. സി സെക്രട്ടറി കെ. പി. അബ്ദുൽ മജീദ്,അരീക്കാട്ട് കുഞ്ഞിപ്പ,പി. കെ. സിദ്ധീഖ്,ഇ.കെ. ആലി മൊയ്‌തീൻ,ഒ ഐ സി സി ജിദ്ദ പ്രസിഡണ്ട് കെ. ടി. എ. മുനീർ,എ. പി. കുഞ്ഞാലി ഹാജി,കാവുങ്ങൽ അബ്ദു റഹിമാൻ, ജലീൽ കണ്ണമംഗലം, സി.ബാലൻ മാസ്റ്റർ,ഹസീന തയ്യിൽ,സാദിഖലി കോയിസ്സൺ,കെ. കുഞ്ഞി മൊയ്‌തീൻ, പുള്ളാട്ട് സലീം മാസ്റ്റർ,കല്ലാക്കൻ ഉണ്ണീൻ ഹാജി,മുനീർ കിളിനക്കോട്‌,അസ്‌ലം ചെങ്ങാനി,ഷാഫി പൂച്ചോലമാട്,റബു സഫാരി, ബുഷ്‌റ ആലുങ്ങൽ,കദീജ മൊടവഞ്ചേരി, മൊയ്‌ദീൻ ഹാജി കല്ലാക്കൻ, അഡ്വക്കെറ്റ് സിയാദ് പേങ്ങാടൻ,അഡ്വക്കെറ്റ് എ. പി. എ. റഹിമാൻ,അഡ്വക്കെറ്റ് പ്രജിത്ത്, കാസിം കൊടക്കല്ലൻ,കെ. വി. സലാം, ഹമീദ് വാളക്കുട, സുബ്രൻ കാളങ്ങാടൻ,എ. കെ. ഹംസ, കെ. കെ. ഹംസ, വിജയൻ കാളങ്ങാടൻ, ബാബു കാളങ്ങാടൻ,മഹ്‌റൂഫ്. സി. കെ,സവാദ് സലീം, എൻ കെ. അലവി,അഷ്ഫാഖ് പുള്ളാട്ട്, സുബൈർ ചെങ്ങാനി,നംഷാദ് അമ്പലവൻ,മിർസാൻ മൂസ, സൽമാൻ പനക്കത്ത്, ഗിരീഷ് ചേറൂർ തുടങ്ങിയവർ സംസാരിച്ചു. മാസ് ജനറൽ കൺവീനർ മജീദ് ചേറൂർ സ്വാഗതവും ജോയിന്റ് കൺവീനർ ബഷീർ അമ്പലവൻ നന്ദിയും പറഞ്ഞു.

Advertisment