Advertisment

'തുടങ്ങിയിട്ടേയുള്ളൂ അമിത്ഷാ, ഈ രാജ്യത്തെ മനസിലാക്കിക്കോളൂ' ; പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച ഉടന്‍ ട്വിറ്റുമായി കണ്ണന്‍ ഗോപിനാഥന്‍ ; തീപ്പന്തവുമായി കണ്ണനെ വരവേറ്റ് പുറത്തിറക്കി കൊണ്ടുപോയത് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ !

New Update

ഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച ലോംഗ് മാർച്ചിൽ പങ്കെടുക്കാനെത്തിയ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു.

Advertisment

publive-image

വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനൊടുവിലാണ് കണ്ണൻ ഗോപിനാഥനെ പൊലീസ് മോചിപ്പിച്ചത്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പൊലിസ് സ്റ്റേഷനില്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് പൊലീസിന് മുട്ടുമടക്കേണ്ടി വന്നത്.

തീപ്പന്തവുമേന്തി നൂറു കണക്കിന് വിദ്യാർത്ഥികൾ അദ്ദേഹത്തെ തോളിലേറ്റിയാണ് പുറത്തിറക്കിക്കൊണ്ടുപോയത്. 'തുടങ്ങിയിട്ടേയുള്ളൂ അമിത്ഷാ, ഈ രാജ്യത്തെ മനസിലാക്കിക്കോളൂ'- പുറത്തിറങ്ങിയ ഉടനെ കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്തു.

Advertisment