Advertisment

വിദ്യാത്ഥി പ്രതിഷേധം ശക്തം; പോലീസ് കസ്റ്റഡിയിലെടുത്ത കണ്ണന്‍ ഗോപിനാഥനെ വിട്ടയച്ചു

New Update

മുംബൈ: പോലീസ് കസ്റ്റഡിയിലെടുത്ത മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പ്രതിഷേധം ശക്തമായതോടെ വിട്ടയച്ചു.

Advertisment

publive-image

നിരവധി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതോടെയാണ് പൊലീസ് കണ്ണന്‍ ഗോപിനാഥനെ വിട്ടയച്ചത്. തീപ്പന്തവുമായി വന്ന വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ തോളിലേറ്റിയാണ് കൊണ്ടുപോയത്.

പുറത്തിറങ്ങിയതിന് പിന്നാലെ അമിത് ഷായ്ക്ക് ട്വീറ്റുമായി കണ്ണന്‍ ഗോപിനാഥന്‍ രംഗത്തെത്തി. ഇത് വെറും തുടക്കം മാത്രമാണ് മിസ്റ്റര്‍ അമിത്ഷാ, ഈ രാജ്യത്തെ നന്നായി മനസിലാക്കിക്കോളൂ, നിങ്ങളുടെ മാനസിക നിലയെക്കാളും രണ്ടാംകിട വക്ര ബുദ്ധിയ്‌ക്കൊളും മുകളിലാണതെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കണ്ണന്‍ഗോപിനാഥിനെ കസ്റ്റഡിയില്‍ എടുത്ത്. നിയമത്തിനെതിരെ മുംബൈയില്‍ നിശ്ചയിച്ചിരുന്ന ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.മുംബൈയില്‍ വച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

kannan gopinath
Advertisment