New Update
ഇടുക്കി : ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരു വാഹനത്തിന്റെ ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് മുൻ കേന്ദ്രമന്ത്രിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ അല്‍ഫോണ്‍സ് കണ്ണന്താനം. നാശത്തിന്റെ വക്കിലെത്തിയ ഒരു പഴയ ജീപ്പിനൊപ്പമുള്ള ചിത്രമാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. തന്റെ ഔദ്യോഗിക ജീവിതത്തിലെ ആദ്യ വാഹനമാണിതെന്ന് അദ്ദേഹം പറയുന്നു.
1981 ല്‍ മൂന്നാര്‍/ ദേവികുളം സബ് കലക്ടറായി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഔദ്യോഗിക വാഹനമായി ലഭിച്ചത് മഹീന്ദ്ര ജീപ്പായിരുന്നു.
KL 6 0842 എന്നായിരുന്നു ഈ വാഹനത്തിന്റെ നമ്പർ. എന്നാലിപ്പോള്‍ ഈ വാഹനം സബ് കലക്ടര്‍ ബംഗ്ലാവിന് സമീപം ഉപേക്ഷിച്ച നിലയിലാണെന്ന് കണ്ണന്താനം പറയുന്നു. ഈ വാഹനം ഏറ്റെടുത്ത് സംരക്ഷിക്കുമോ എന്നാണ് പോസ്റ്റിന് കമന്റിട്ട പലരും ചോദിക്കുന്നത്.