Advertisment

കണ്ണൂരില്‍ വീടു തകർന്നുവീണ് 85 കാരി മരിച്ചു. 2 മക്കള്‍ക്ക് പരുക്ക്

New Update

publive-image

കണ്ണൂർ∙ കടമ്പൂരിൽ കണ്ടോത്ത് വളപ്പിൽ പുത്തൻപീടികയ്ക്കു സമീപം വീടു തകർന്നുവീണ് വൃദ്ധ മരിച്ചു. രണ്ടു പേർക്കു പരുക്കുണ്ട് . കടബൂർ പഞ്ചായത്ത് വാർഡ് മെമ്പർ ദിനേശന്റെ വീടാണു തകർന്നത്.

ദിനേശന്റെ മാതാവ് കടമ്പൂർ മേനേബേത്ത് ഹൗസിൽ ലക്ഷ്മിയാണ് (85) മരിച്ചത്. മറ്റു മക്കളായ സഹദേവൻ, സുജാത എന്നിവരെ പരുക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

latest kannur
Advertisment