Advertisment

ദേശീയപതാകയോട് അനാദരവ് കാണിച്ച സംഭവം; കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ കേസെടുത്തു

New Update

കണ്ണൂർ : ആറളം തോട്ടുകടവിൽ ദേശീയപതാകയോട് അനാദരവ് കാണിച്ച സംഭവത്തില്‍ ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ കേസെടുത്തു. സ്വാതന്ത്ര്യദിനത്തിൽ സ്ഥലത്തെ കൊടിമരത്തിൽ ദേശീയപതാകയേക്കാൾ ഉയരത്തിൽ ആർഎസ്എസ്സിന്‍റെ കാവിക്കൊടി കെട്ടിയതിനാണ് കേസ്. എത്ര പേർ പതാക ഉയർത്താനും കെട്ടാനും ഉണ്ടായിരുന്നുവെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

publive-image

പ്രദേശത്തെ ആർഎസ്എസ് പ്രവർത്തകർ എല്ലാം ചേർന്നാണ് പതാക സ്വാതന്ത്ര്യദിനത്തിൽ കെട്ടിയതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ആർഎസ്എസ് ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം.

kannu national flag issue case
Advertisment