മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ട് വാശിപിടിച്ച് കരഞ്ഞ് മൂന്നാം ക്ലാസുകാരന്‍; ആഗ്രഹം സാക്ഷാത്കരിച്ച് പിണറായി

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Sunday, February 11, 2018

മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്നാവശ്യപ്പെട്ട് കരഞ്ഞ കുട്ടിയെ മുഖ്യമന്ത്രി കണ്ടു. മുഖ്യമന്ത്രിയെ നേരിട്ട് കാണമണെന്ന് വാശിപിടിച്ച് കരഞ്ഞ ആദിഷിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി കുട്ടിയെ നേരിട്ട് വിളിച്ച് കാണാന്‍ സമ്മതം മൂളുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഇന്ന് മുഖ്യമന്ത്രി കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴാണ് ആദിഷ് പിണറായിയെ നേരില്‍ കണ്ടത്. മുഖ്യമന്ത്രിയുടെ കൂടെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും കെകെ രാഗേഷ് എംപിയും ഉണ്ടായിരുന്നു. കൂടിക്കാഴ്ചയില്‍ ആദിഷ് പിണറായിയ്ക്ക് അദ്ദേഹത്തിന്റെ ഫോട്ടോ സമ്മാനമായി നല്‍കുകയും കൂടെ സെല്‍ഫിയെടുക്കുകയും ചെയ്തു.

കണ്ണൂര്‍ തളാപ്പിലെ ആദിഷ് പിണറായി വിജയനെ കാണണം എന്നാവിശ്യപ്പെട്ട് ആദിഷ് വാശി പിടിച്ച് കരയുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്തിനാ പിണറായി വിജയനെ കാണുന്നത് എന്നതിനുള്ള ചോദ്യത്തിന് ഈ കൊച്ചു മിടുക്കന്റ മറുപടി ഇങ്ങനെയായിരുന്നു.

പിണറായി കമ്മ്യൂണിസ്റ്റ് ആയത് കൊണ്ട് ഞാനും കമ്മ്യൂണിസ്റ്റാണ്. ഒരു പാട് ഇഷ്ടമാണ് പിണറായിയെ എന്നാണ് മറുപടി. ചിന്മയ ബാലഭവനിലെ മൂന്നാം ക്ലാസുകാരനായ ആദിഷ് ഈ അധ്യായന വര്‍ഷം അവസാനിക്കുന്നതോടെ അച്ഛനോടൊപ്പം ഖത്തറിലേക്ക് പോവും എന്നാല്‍ അതിന് മുന്നെ പിണറായിയെ കാണും എന്ന് ആഗ്രഹമാണ് ആദിഷ് സഫലമാക്കിയിരിക്കുന്നത്.

×