Advertisment

കണ്ണൂര്‍ വിമാനത്താവളം; ആദ്യ ദിന ടിക്കറ്റ് വിറ്റുതീര്‍ന്നത് മിനിറ്റുകള്‍ക്കകം

New Update

Image result for kannur airport

Advertisment

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ സര്‍വീസിനുള്ള ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നത് മിനിറ്റുകള്‍ക്കകം. ഡിസംബര്‍ 9 ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാന ടിക്കറ്റാണ് മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റൊഴിഞ്ഞത്.

കൂത്തുപറമ്പ് സ്വദേശിയായ കെ.പി.കെ ഷെരീഫാണ്  ആദ്യ ടിക്കറ്റ് സ്വന്തമാക്കിയത്. 12.40ന് തുടങ്ങിയ ടിക്കറ്റ് ബുക്കിംഗ് 1.35ഓടെ പൂര്‍ണമായി. ടിക്കറ്റ് ബുക്കിംഗിനായി ആളുകള്‍ ഇടിച്ചുകയറിയതോടെ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമായി.

ബുക്കിംഗ് ആരംഭിച്ചപ്പോള്‍ 9999.81 രൂപയായിരുന്ന ടിക്കറ്റിന് അവസാനിച്ചപ്പോള്‍ 25,000 രൂപയായിരുന്നു നിരക്ക്. ആയിരത്തിലധികം പേര്‍ ഒന്നിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചതോടെയാണ് ടിക്കറ്റ് നിരക്ക് വര്‍ധിച്ചത്.

ഉദ്ഘാടന ദിവസം നാല് അന്താരാഷ്ട്ര സര്‍വ്വീസുകളാണ് കണ്ണൂര്‍ വിമനാത്താവളത്തിന് ഉണ്ടാവുക. അബുദാബി, മസ്‌കറ്റ്, റിയാദ്, ദോഹ, ഷാര്‍ജ എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസിന് അനുമതി ലഭിച്ചത്. നാല് മണിക്കൂറാണ് കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള സഞ്ചാര സമയം. ഡിസംബര്‍ 9 ന് രാവിലെ 10 മണിക്കാണ് ആദ്യസര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്യുക.

Advertisment