Advertisment

കണ്ണൂരിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം

New Update

publive-image

കണ്ണൂർ: പയ്യന്നൂരിൽ നഗരസഭാ സ്റ്റേഡിയം ഗ്രൗണ്ടിൽ മാതാപിതാക്കളോടൊപ്പം അന്തിയുറങ്ങിയ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം. അച്ഛനും അമ്മയ്ക്കും രണ്ടു സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ വായ പൊത്തിപ്പിടിച്ച് എടുത്തു കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു .

കരച്ചിൽ കേട്ടുണർന്ന മാതാപിതാക്കളാണ് ഓടിച്ചെന്ന് കുട്ടിയെ രക്ഷപെടുത്തിയത്. ബഹളം കേട്ട് ഒപ്പമുണ്ടായിരുന്ന നാടോടികൾ ഇയാളെ തല്ലിയോടിച്ചു. സംഭവം പുറത്തറിയാതിരിക്കാൻ കുട്ടിയുടെ മാതാപിതാക്കൾക്ക് ഇയാൾ 50,000 രൂപയുടെ ചെക്കും നൽകി. ഈ ചെക്ക് ഉൾപ്പെടെ ഹാജരാക്കിയാണ് ഇന്ന് രണ്ടു മണിയോടെ മാതാപിതാക്കൾ പരതി നൽകിയത്.

Advertisment