Advertisment

കണ്ണൂരില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

New Update

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന പായം പഞ്ചായത്തിലെ ഉദയഗിരിയിലെ ഇലഞ്ഞിക്കല്‍ ഗോപി (64) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യക്കും മകനും മരുമകള്‍ക്കും ചെറുമകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

publive-image

ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ മൂര്‍ച്ഛിച്ചതാണ് മരണകാരണം. കണ്ണൂര്‍ ജില്ലയിലുള്ള 27 പേര്‍ക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്.

kannur covid death
Advertisment