Advertisment

കണ്ണൂര്‍ എക്‌സ്പാക്‌റ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷെറിന്റെയും കൂട്ടരുടെയും നിരന്തരം ഇടപെടലുകള്‍ക്ക് ഒടുവില്‍ ജോര്‍ജ് മാത്യു നാട്ടിലെത്തി

New Update

കുവൈറ്റ്‌: കണ്ണൂര്‍ എക്‌സ്പാക്‌റ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷെറിന്റെയും കൂട്ടരുടെയും നിരന്തരം ഇടപെടലുകള്‍ക്ക് ഒടുവില്‍ ജോര്‍ജ് മാത്യു നാട്ടിലെത്തി. 22 വര്‍ഷമായി ദുബായിലായിരുന്ന ഇദ്ദേഹം മൂന്നു മാസം മുമ്പാണ് കുവൈറ്റിലെത്തിയത്.

Advertisment

publive-image

കുവൈറ്റിലെത്തിയ ശേഷം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയും വലതുകാല്‍ തളരുകയും ചെയ്തു. ചികിത്സയ്ക്കായി നാട്ടിലേക്ക് പോകാനുള്ള ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഇദ്ദേഹം കേരളത്തിലേക്ക് പോകാന്‍ തയ്യാറായത്. വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കില്‍ ശരീരം മുഴുവന്‍ തളര്‍ന്നു പോകുമെന്ന അവസ്ഥയിലായിരുന്നു ഇദ്ദേഹം. വലതുകാല്‍ തളര്‍ന്നതു മൂലം നടക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.

ഇന്‍കാസ് ഇടുക്കി ദുബായ് പ്രസിഡന്റ് അനൂപിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഷെറിന്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. ഷെറിന്റെ നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് ജോര്‍ജ് മാത്യുവിന് ഇന്ന് കുവൈറ്റില്‍ നിന്നുള്ള കൊച്ചി വിമാനത്തില്‍ നാട്ടിലെത്താനുള്ള വഴി തെളിഞ്ഞത്.

kuwait kuwait latest
Advertisment