Advertisment

കണ്ണൂർ എക്സ് പാറ്റ് അസോസിയേഷൻ കുവൈറ്റിന്റെ നേതു ത്രത്തിൽ ഇഫ്താർ സംഗമമം സംഘടിപ്പിച്ചു

New Update

കുവൈറ്റ്  : കണ്ണൂർ എക്സ് പാറ്റ് അസോസിയേഷൻ കുവൈറ്റിന്റെ നേതു ത്രത്തിൽ ഇഫ്താർ സംഗമമം സംഘടിപ്പിച്ചു . കുവൈറ്റ് - സൗദി അതിർത്തി പ്രദേശത്തോട് ചേർന്ന് കിടക്കുന്ന വാഫ്രയിൽ ആയിരുന്നു സംഗമമം സംഘടിപ്പിച്ചത് .

Advertisment

publive-image

കൃഷി അനുബന്ധ മേഖലയിൽ തൊഴിൽ ചെയ്യുന്ന വിവിധ രാജ്യക്കാരായ തൊഴിലാളികളെ പങ്കെടുപ്പിച്ച് നടത്തിയ സംഗമത്തിൽ നാനൂറിൽ പരം ആളുകൾ പങ്കെടുത്തു.

ജനവാസ പ്രദേശമല്ലാത്ത തൊഴിലിടങ്ങളിൽ ഒറ്റപെട്ടു ജീവിക്കുന്നവർക്ക് ഇടയിലേക്ക് സന്നദ്ധ പ്രവ്ര ത്തനം നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു ഇഫ്താർ സംഘടിപ്പിച്ചത് എന്ന് അസോസിയേഷൻ പ്രസിഡണ്ട് ഷെറിൻ മാത്യു പറഞ്ഞു.

ഇഫ്താറിനോട് അനുബന്ധിച്ച് ഷെറിൻ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിറ്റി ക്ലിനിക്ക് മാനേജർ അംജത് അലി, നയിഫ് ചിക്കൻ ഫാം മാനേജർ മധു, സെക്രട്ടറി അജിത് കുമാർ, മധു മാഹി, റംസീന തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ സന്തോഷ് കുമാർ സ്വാഗതവും ട്രഷറർ പുഷ്പരാജ് നന്ദിയും പറഞ്ഞു.

kuwait
Advertisment