Advertisment

കണ്ണൂരില്‍ രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

New Update

ഇരിട്ടി: കണ്ണൂരില്‍ രണ്ടുകിലോ കഞ്ചാവുമായി പള്ളിക്കുളം സ്വദേശി അറസ്റ്റില്‍. പള്ളിക്കുളം അഞ്ചുക്കണ്ടി ലിജിന്‍ലാലി(29)നെയാണ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സതീശന്‍റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നിന്ന് വരുന്ന സ്വകാര്യ ബസ്സില്‍ നടത്തിയ പരിശോധനയില്‍ കിളിയന്തറ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.

പ്രതി കഞ്ചാവുമായി മൈസൂരുവില്‍നിന്ന് കെ.എസ്.ആര്‍.ടി.സിയില്‍ വരികയായിരുന്നു. പിന്നീട് വിരാജ്പേട്ടയില്‍ നിന്ന് പരിശോധന സംഘത്തിന്റെ കണ്ണുവെട്ടിക്കാന്‍ മറ്റൊരു സ്വകാര്യ ബസ്സില്‍ കയറിയെങ്കിലും ഒടുവില്‍ പിടിയിലാകുകയായിരുന്നു.

kannur kanjavu
Advertisment