Advertisment

കണ്ണൂർ അമ്പായത്തോട് എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി സൂചന ; സിപി മൊയ്തീൻ സംഘത്തിലുണ്ടെന്ന് പൊലീസ് നിഗമനം

New Update

കണ്ണൂർ : അമ്പായത്തോട് എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി സൂചന. മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീൻ, കർണ്ണാടകയിൽ നിന്നുള്ള സാവിത്രി എന്നിവർ സംഘത്തിലുണ്ടെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ പൊലിസ് യുഎപിഎ പ്രകാരം കേസെടുത്തു. മാവോയിസ്റ്റുകൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Advertisment

publive-image

ലഭിച്ച സിസി ടിവി ദൃശ്യങ്ങളിൽ മാവോയിസ്റ്റുകളുടെ മുഖം വ്യക്തമല്ല. ദൃക്സാക്ഷികളുടെ മൊഴികളെ ആശ്രയിച്ചാണ് പൊലീസിന്റെ അന്വേഷണം. സംശയിക്കുന്ന മാവോയിസ്റ്റുകളുടെ ഫോട്ടോയും പ്രദേശവാസികളെ കാണിച്ചു.

പൊലീസ് തിരയുന്ന മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് അമ്പായത്തോട് എത്തിയതെന്നാണ് സംശയിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന സ്ത്രീ കർണ്ണാടക സ്വദേശി സാവിത്രിയാണെന്നും വിവരമുണ്ട്. മറ്റ് രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല.

അമ്പായത്തോട് നിർത്തിയിട്ടിരുന്ന ബസിൽ കയറി ജീവനക്കാരോടും യാത്രക്കാരോടും സംഘം സംസാരിച്ചിരുന്നു. മാവോയിസ്റ്റുകളെ നേരിട്ട് കണ്ടവരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു .

Advertisment