കണ്ണൂര്‍ മെഡിക്കൽ കോളേജിലെ പ്രവേശനത്തിന് അനുമതി; സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 12, 2018

ദില്ലി: കണ്ണൂര്‍ മെഡിക്കൽ കോളേജിലെ ഈ വര്‍ഷത്തെ മെഡിക്കൽ പ്രവേശനത്തിന് അനുമതി നൽകണോ വേണ്ടയോ എന്നതിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും. കോടതി ഉത്തരവ് അംഗീകരിക്കാതെ 2016-, 2017 വര്‍ഷത്തെ പ്രവേശനത്തിന് വീണ്ടും അനുമതി തേടിയതിന് കണ്ണൂര് മെഡിക്കൽ കോളേജിനോട് വിദ്യാര്‍ത്ഥികൾക്ക് ഇരട്ടിഫീസ് തിരിച്ചു നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യാനും കോടതി ആവശ്യപ്പെട്ടിരുന്നു.

ഇത് നടപ്പാക്കിയ ശേഷമേ ഈ വര്‍ഷത്തെ പ്രവേശനത്തിന് അനുമതി നൽകൂവെന്നായിരുന്നു കോടതി ഉത്തരവ്. വിദ്യാര്‍ത്ഥികൾക്ക് ഇരട്ടിഫീസ് തിരിച്ചു നൽകിയില്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേസിൽ കുട്ടികൾക്ക് പറയാനുള്ളത് കേൾക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

×