Advertisment

ഒരു വലിയ സംഘം മകനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി, പേരു ചോദിച്ച് ഉറപ്പാക്കി കണ്‍മുന്നില്‍ വച്ചാണ് മകനെ വെട്ടിക്കൊന്നതെന്ന് പിതാവ് മുസ്തഫ; ബോംബിട്ട ശബ്ദം കേട്ട് വീട്ടിലോടി കയറിയതിന് ശേഷമാണ് അമ്പതോളം പേര്‍ മുഖംമൂടിയിട്ട് ആയുധങ്ങളുമായി വന്നത്, അറിയുന്നവര്‍ തന്നെയാകാനാണ് സാധ്യതയെന്ന് അയല്‍വാസി

New Update

കണ്ണൂര്‍: കണ്‍മുന്നില്‍ വച്ചാണ് മകനെ വെട്ടിക്കൊന്നതെന്ന് കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മന്‍സൂറിന്റെ പിതാവ് മുസ്തഫ . ഒരു വലിയ സംഘം മകനെ വീട്ടില്‍ നിന്ന് വലിച്ചിറക്കിയെന്നും അത് തടയാന്‍ ചെന്ന ഇളയ മകനെ വെട്ടിയെന്നും മുസ്തഫ പറയുന്നു. പേരു ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് വെട്ടിയതെന്ന് മുഹ്സിന്‍ പറഞ്ഞു.

publive-image

'ബോംബിട്ട ശബ്ദം കേട്ട് നമ്മളെല്ലാം പരക്കെ ഓടി,വീട്ടിലോടി കയറിയതിന് ശേഷമാണ് അമ്പതോളം പേര്‍ മുഖംമൂടിയിട്ട് ആയുധങ്ങളുമായി വന്നത്, അറിയുന്നവര്‍ തന്നെയാകാനാണ് സാധ്യത'; കണ്‍മുന്നില്‍ നടന്ന ആക്രമണത്തിന്റെ ഞെട്ടലില്‍ മന്‍സൂറിന്റെ അയല്‍വാസി റമീസ പറഞ്ഞു

KANNUR MURDER CASE
Advertisment