Advertisment

കൊലപാതകം ആസൂത്രിതമെന്ന് കുഞ്ഞാലിക്കുട്ടി; സിപിഎമ്മിനെതിരേ ഹാഷ് ടാഗ് കാംപെയ്ന്‍

New Update

തിരുവനന്തപുരം: കണ്ണൂരിലെ പാനൂരില്‍ വോട്ടെടുപ്പിനു ശേഷം ഉണ്ടായ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഎമ്മിനാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കൊലപാതകം തീര്‍ത്തും ആസൂത്രിതമായിരുന്നുവെന്നും പോലീസ് നടപടി എടുക്കാന്‍ തയ്യാറായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisment

publive-image

വീട്ടില്‍ നിന്നു വിളിച്ചിറക്കിയാണ് പുല്ലൂക്കര പാറാല്‍ മന്‍സൂര്‍(22)നെ അക്രമികള്‍ വെട്ടിക്കൊന്നത്. സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് കൊടുത്ത് നടത്തിയ കൊലപാതകമായിരുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതികള്‍ മറ്റു പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്നും സി പി എം നേതൃത്വത്തിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'രാഷ്ട്രീയത്തില്‍ എതിര്‍ചേരിയില്‍ പ്രവര്‍ത്തിക്കുന്ന കഴിവും, ചുറുചുറുക്കും, ക്രിയാശേഷിയുമുള്ള യുവാക്കളെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സിപിഎം കൊന്നുതള്ളുന്നത് ഇതാദ്യമല്ല. പ്രാകൃതമായ പ്രതികാര നടപടികളുമായി നിലകൊള്ളുന്ന സിപിഎമ്മിനെ പുരോഗമനപ്രസ്ഥാനമായി കണക്കാക്കുന്നത് പോലും സാംസ്‌കാരിക കേരളത്തിന് അപമാനമായിരിക്കുന്നു.

' ഫേസ് ബുക് പോസ്റ്റില്‍ പി കെ കുഞ്ഞാലിക്കുട്ടി പറയുന്നു. സിപിഎമ്മിനെതിരേ #Cpim_Terror എന്ന പേരില്‍ ഹാഷ് ടാഗ് കാംപെയ്‌നും അദ്ദേഹം തുടങ്ങിയിട്ടുണ്ട്

KANNUR MURDER CASE
Advertisment