Advertisment

കണ്ണൂർ ജില്ല ആശുപത്രിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണിയടക്കം രണ്ടു പേർ വെന്തു മരിച്ചു

New Update

കണ്ണൂർ: കണ്ണൂർ ജില്ല ആശുപത്രിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണിയടക്കം രണ്ടു പേർ വെന്തു മരിച്ചു. ആശുപത്രിയിലെത്താൻ മിനിറ്റുകൾ അകലെ എത്തിയപ്പോഴാണ് കാറിൽ തീ പടർന്നത്.

Advertisment

publive-image

ഗർഭിണി, ഭർത്താവ്, മൂന്ന് ബന്ധുക്കൾ എന്നിവരാണ് കാറിലുണ്ടായിരുന്നത്.മുൻ സീറ്റിൽ ഗർഭിണിയും ഭർത്താവുമാണ് ഇരുന്നത്. ഡോർ ലോക്ക് ആയി മുൻ സീറ്റിലിരുന്നവർ കുടുങ്ങിപ്പോകുകയായിരുന്നെന്ന് ദൃസാക്ഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തൊട്ടടുത്തുണ്ടായിരുന്ന ഫയർ ഫോഴ്സ് ഓഫീസിൽനിന്നും അഗ്നിശമന സേനാംഗങ്ങൾ ഉടനെത്തി തീ അണച്ചു. പിൻ സീറ്റിൽ ഇരുന്നിരുന്ന ബന്ധുക്കൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

Advertisment