Advertisment

തളിപ്പറമ്പില്‍ വിവിപാറ്റ് യന്ത്രത്തില്‍ പാമ്പിനെ കണ്ടെത്തിയത് ഭീതി പരത്തി

New Update

തളിപ്പറമ്പ്: തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കിടയില്‍ വിവിപാറ്റ് യന്ത്രത്തില്‍ പാമ്പിനെ കണ്ടെത്തിയത് ഭീതി പരത്തി. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ മയ്യില്‍ കണ്ടങ്കൈ 145 നമ്പര്‍ ബൂത്തിലെ യന്ത്രത്തിലാണ് ഇന്നലെ  പാമ്പിനെ കണ്ടെത്തിയത്.

publive-image

മോക് പോളിങ്ങിനായി വിവിപാറ്റ് യന്ത്രം പരിശോധിക്കുമ്പോഴാണു പാമ്പ് പുറത്തു ചാടിയത്. മൂവരയന്‍ ചുരുട്ട എന്ന ഇനത്തില്‍പ്പെട്ട പാമ്പിനെയാണു കണ്ടത്. ഇതിനു വിഷമില്ലെങ്കിലും കാഴ്ചയില്‍ അണലിയോട് സാമ്യമുള്ളതിനാലാണ് ഭീതി വര്‍ധിച്ചത്.

Advertisment