Advertisment

ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും ജോലിചെയ്​തെന്ന്​ കു​പ്രചരണം നടത്തുന്നു: കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തക ജീവനൊടുക്കാന്‍ ശ്രമിച്ചു

New Update

കണ്ണൂര്‍ : വാട്സ് ആപ്പിലെ തെറ്റായ പ്രചാരണത്തില്‍ മനംനൊന്ത് കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തക ജീവനൊടുക്കാന്‍ ശ്രമിച്ചു. ന്യൂമാഹി പി.എച്ച്‌​.സിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്​ അമിതമായി ഗുളികകള്‍ കഴിച്ചു ആത്മഹത്യക്ക്​ ശ്രമിച്ചത്​. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താന്‍ ജോലിചെയ്​തെന്ന്​ ചിലര്‍ കു​പ്രചരണം നടത്തുന്നു. ആത്മാര്‍ഥമായി ചെയ്യുന്ന തന്നോട്​ ചിലര്‍ എന്തിനാണ്​ ഇങ്ങനെ പൊരുമാറുന്നതെന്ന്​ അറിയില്ലെന്നും തന്റെ മരണത്തിന്​ ഉത്തരവാദികള്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലു​പേരാണെന്നും ഇവരുടേതെന്ന പേരില്‍ വാട്​സ്​ആപില്‍ പ്രചരിക്കുന്ന ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

മൂന്ന് മാസത്തിലധികമായി അവധിപോലും എടുക്കാതെ ജോലി ചെയ്യുന്ന തനിക്കെതിരെ ചിലര്‍ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നു. വീടുകളില്‍ പോയി രോഗികളെ പരിചരിക്കുന്ന തന്നെക്കുറിച്ച്‌​ ആരും ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ലെന്നും കുറിപ്പിലുണ്ട്.

Advertisment