Advertisment

കണ്ണൂര്‍-ഷാര്‍ജ വിമാന സര്‍വീസിനുള്ള അനുമതി ലഭിച്ചു; ആദ്യ സര്‍വീസ് ഡിസംബര്‍ 10ന്

New Update

Advertisment

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നതിനായി എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് അനുമതി ലഭിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് അനുമതി നല്‍കിയത്. സമയപ്പട്ടികയ്ക്കും അംഗീകാരമായി. ഷാര്‍ജയിലേക്കും അവിടുന്നു തിരിച്ചു കണ്ണൂരിലേക്കും ആഴ്ചയില്‍ നാലുദിവസമാണ് സര്‍വീസുണ്ടാവുക.

കണ്ണൂരില്‍നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പതുമണിക്ക് പുറപ്പെടുന്ന വിമാനം ഷാര്‍ജയില്‍ അവിടത്തെ സമയം 11.30ന് എത്തും. തിരിച്ച് 12.30ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനം വൈകീട്ട് 5.40ന് കണ്ണൂരിലെത്തും.

അബുദാബിയിലേക്ക് ആദ്യദിവസം സര്‍വീസ് നടത്തുന്ന സമയമല്ല തൊട്ടടുത്ത ദിവസങ്ങളില്‍. ഉദ്ഘാടനദിവസമായതിനാല്‍ ഡിസംബര്‍ ഒമ്പതിന് ഞായറാഴ്ച രാവിലെ 10നാണ് സര്‍വീസ് തുടങ്ങുന്നത്. തിരിച്ച് പുറപ്പെടുന്നത് 1.30നും എത്തുന്നത് വൈകീട്ട് ഏഴിനുമാണ്. എന്നാല്‍ തുടര്‍ന്ന് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലെ സാധാരണ സര്‍വീസിന് ഒരുമണിക്കൂര്‍ വ്യത്യാസമുണ്ട്. രാവിലെ ഒമ്പതിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് അബുദാബിയില്‍ അവിടത്തെ സമയം 11.30ന് എത്തും. 12.30ന് അബുദാബിയില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് ആറുമണിക്ക് കണ്ണൂരിലെത്തും.

വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് കണ്ണൂര്‍റിയാദ് സര്‍വീസുണ്ടാവുക. രാത്രി 9.05ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് അവിടത്തെ 11.30ന് റിയാദിലെത്തും. 12.35ന് റിയാദില്‍നിന്ന് പുറപ്പെട്ട് രാവിലെ എട്ടുമണിക്ക് കണ്ണൂരിലെത്തും.

തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലാണ് ദോഹയിലേക്ക് സര്‍വീസ് നടത്തുക. രാത്രി 8.20ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് ദോഹയില്‍ അവിടത്തെ സമയം 10 മണിക്കെത്തും. 11 മണിക്ക് അവിടെനിന്ന് പുറപ്പെട്ട് രാവിലെ 5.45ന് കണ്ണൂരിലെത്തും.

Advertisment