Advertisment

ശരണ്യയുടെ വീടിന് സമീപം വിയാന്റെ കൊലപാതകത്തിന് തലേദിവസം ദുരൂഹ സാഹചര്യത്തില്‍ കാമുകന്‍ എന്തിന് വന്നു ? ; മെയിന്‍ റോഡില്‍ പൊലീസ് നില്‍ക്കുന്നുണ്ട് , കള്ള് കുടിച്ചതിനാല്‍ ആവഴി പോകാനാകില്ലെന്ന് യുവാവ് പറഞ്ഞത് എന്തിന് ? ; സംശയങ്ങളുമായി നാട്ടുകാര്‍

New Update

കണ്ണൂര്‍ : കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസ്സുകാരന്‍ വിയാനെ കടലോരത്തെ കരിങ്കല്‍ക്കെട്ടിലെറിഞ്ഞ് കൊലപ്പെടുത്തിയ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശരണ്യയുടെ കാമുകനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. കാമുകനെ ഇന്നലെ ചോദ്യം ചെയ്യനായി വിളിപ്പിച്ചിരുന്നെങ്കിലും പോലീസിനു മുന്നില്‍ ഹാജരായില്ല.

Advertisment

publive-image

”സ്ഥലത്തില്ല” എന്നാണു പോലീസിനെ അറിയിച്ചത്. ഒളിവില്‍ പോയതാണോ എന്നു സംശയിക്കുന്നുണ്ടെങ്കിലും ഇന്നു ചോദ്യംചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ച് പുതിയ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തായ യുവാവുമായാണു ശരണ്യക്ക് അടുപ്പമുള്ളത്.

കൊലപാതകത്തില്‍ ഭര്‍ത്താവ് പ്രണവിനോ കാമുകനോ പങ്കില്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വാരംവലിയന്നൂര്‍ സ്വദേശിയായ ഇയാളെ സംഭവം നടന്നതിന്റെ തലേന്നു രാത്രിയില്‍ ശരണ്യയുടെ വീടിനടുത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടിരുന്നതായി പോലീസിനു മൊഴി ലഭിച്ചിരുന്നു.

പന്തികേട് തോന്നിയ നാട്ടുകാരന്‍ എന്താ ഇവിടെ എന്ന് ചോദിക്കുകയും ചെയ്തു. മെയിന്‍ റോഡില്‍ പൊലീസ് പരിശോധനയുണ്ട്, താന്‍ മദ്യപിച്ചിട്ടുള്ളതിനാല്‍ അതുവഴി പോകാനാകില്ല എന്നും പറഞ്ഞ് അല്‍പസമയത്തിന് ശേഷമാണ് യുവാവ് അവിടെനിന്നും പോയത്. ദൃക്സാക്ഷി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ദൃശ്യങ്ങളില്‍ അയാള്‍ ബൈക്കുമായി പോകുന്നത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഇയാള്‍ ശരണ്യയെ പ്രേരിപ്പിച്ചിരുന്നോ എന്നു കണ്ടെത്തേണ്ടതുണ്ട്.

Advertisment