Advertisment

മതപരമായ വിവേചനം എന്തുകൊണ്ടെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കണം: പൗരത്വഭേദഗതി ബില്ലിനെതിരെ കോടതിയെ സമീപിക്കുമെന്ന് കാന്തപുരം അബൂബക്കർ മുസ്‍ലിയാര്‍

New Update

കോഴിക്കോട്: പൗരത്വഭേദഗതി ബില്‍ മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനമാണെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കാന്തപുരം അബൂബക്കർ മുസ്‍ലിയാര്‍. മതപരമായ വിവേചനം എന്തുകൊണ്ടെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

publive-image

'പൗരത്വഭേദഗതിബിൽ മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനമാണ്. ഇതിനെ അംഗീകരിക്കാനാവില്ല. രാജ്യത്തൊട്ടാകെ പ്രതിഷേധം നടത്തും. വിഷയം സുപ്രീം കോടതിയിൽ നേരിടാമോയെന്ന് നിയമോപദേശം തേടും. സാധിക്കുമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment